Warriers Cricket league
*വാരിയേഴ്സ് ക്രിക്കറ്റ് ലീഗ് മത്സരം ആരംഭിച്ചു.*
ചേർപ്പ്: സമസ്ത കേരള വാരിയർ സമാജം തൃശൂർ ജില്ല യുവജനവേദിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര യുവജനവേദിയുടെ സഹകരണത്തോടെ സി.എൻ.എൻ. സ്കൂൾ ഗ്രൗണ്ടിൽ നടന്ന വാരിയേഴ്സ് ക്രിക്കറ്റ് ലീഗ് മത്സരം വാരിയർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി സി. ബി. എസ്. വാരിയർ ഉദ്ഘാടനം ചെയ്തു. സമാജം തൃശൂർ ജില്ല സെക്രട്ടറി എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. കേന്ദ്ര യുവജനവേദി പ്രസിഡൻ്റ് ദിലീപ് രാജ്, യുവജന വേദി തൃശൂർ ജില്ലാ പ്രസിഡൻ്റ് ഓം കുമാർ, ഡി.ബി.അംഗം ടി.വി.ശങ്കരൻ കുട്ടി വാരിയർ , ടി.ആർ. അരുൺ , വി. ഗോപിക എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 7 ടീമുകൾ പങ്കെടുക്കുന്നുണ്ട്. കൂടാതെ സഹവാസ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ടൂർണ്ണമെന്റ് ഞായറാഴ്ച (9-4.2023) സമാപിക്കും.
ആശംസകൾ: warriers.org

