top of page

Sougandhikam award for KV Prabhavathi

Writer: warriers.orgwarriers.org

കെ.വി. പ്രഭാവതിക്ക് കലാമണ്ഡലം ദിവാകരൻ നായർ സ്മാരക സൗഗന്ധികം അവാർഡ്

🙏 അഭിനന്ദനങ്ങൾ 👍: warriers.org

1973 ൽ 4-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഓട്ടൻ തുള്ളൽ പഠനം ആരംഭിച്ചു. 6 വർഷം ജില്ലാ യുവജനോത്സവ ത്തിലും 2 വർഷം സംസ്ഥാന യുവജനോത്സവത്തിലും ഒന്നാം സ്ഥാനം ലഭിച്ചു. കോളേജിൽ തുള്ളലിനു പുറമെ 2 വർഷം കഥകളിയിലും യൂണിവേഴ്സിറ്റിയിൽ ഒന്നാം സ്ഥാനം ലഭിച്ചു. 1979 ൽ തുള്ളലിന്റെ പരമോന്നത അവാർഡ് ആയ കുഞ്ചൻ അവാർഡ് ലഭിച്ചു. 2014 ൽ വാരിയർ സമാജത്തിന്റെ കലാ സാഗർ കലാദർപ്പൺ, സാഹിത്യ വേദി പുരസ്കാരം, തനിമ സാഹിത്യ വേദി പുരസ്കാരം, ഒടുവിൽ ഫൌണ്ടേഷൻ പുരസ്കാരം, 2022ൽ Media city യുടെ (തിരുവന്തപുരം ) കലാശ്രീ പുരസ്കാരം തുടങ്ങി ഇപ്പോൾ പ്രശസ്ത തുള്ളൽ കലാകാരൻ കലാമണ്ഡലം ദിവാകരൻ നായർ സ്മാരക സൗഗന്ധികം അവാർഡ് എന്നിവ ലഭിച്ചു.

ഇന്നും തുള്ളൽ തുടരുന്നു. 2020ൽ കണ്ണമ്പരിയാരം സ്കൂളിൽ നിന്നും വിരമിച്ചു. അയനാറി വാരിയത്ത് രാമൻ കുട്ടി വാരിയരുടേയും കോട്ടയിൽ വാരിയത്ത് മാധവിക്കുട്ടി വാരസ്യാരുടെയും മകളും പട്ടർകോണത്ത് വാരിയത്ത് മധു വാരിയരുടെ (ഭാഗവത സപ്താഹം അവതരിപ്പിക്കുന്ന മധു വാരിയർ) പത്നിയുമാണ്. മക്കൾ : ശ്രീകാന്ത്, ശ്രീരാമൻ.



1 Comment


അഭിനന്ദനങ്ങൾ💐

ആശംസകൾ🙏

Like
bottom of page