top of page

Smt. Leela Varasyar celebrated Navathi

പാലക്കാട് ജില്ലയിൽ, മുന്നൂർക്കോട് വേട്ടക്കരൻകാവിൽ വാര്യത്തു ശ്രീമതി ലീല വാരസ്യാർ ഇന്ന് നവതി ആഘോഷിച്ചു. മക്കളും, മരുമക്കളും, പേരക്കുട്ടികളും, അയൽക്കാരുമായി മുന്നൂർക്കൊട് വാര്യത്തു വെച്ചാണ് പിറന്നാള് ആഘോഷിച്ചത്.

മക്കൾ: വിജയലക്ഷ്മി, ഗോവിന്ദൻ കുട്ടി, പ്രഭ, സതീശൻ, മധു.

മരുമക്കൾ: പരേതനായ കെ വി രാജഗോപാലൻ, വത്സല, മുരുകൻ, ജയലക്ഷ്മി & പരേതയായ ഉഷ.

രാജ ഗോപാലൻ: കരിയങ്ങോട്ട് വാര്യം, വത്സല: വൈലൂർ വാര്യം,

മുരുകൻ: മാടാറക്കൽ വാര്യം,

ജയലക്ഷ്മി: തേവലക്കര വാര്യം

ഉഷ: തുണ്ടിയിൽ വാര്യം

കരിയങ്ങോട്ട് വാര്യം... വിയ്യക്കുറുശ്ശി

വൈലൂർ വാര്യം..നെല്ലായി

മാടാറക്കൽ വാര്യം...തൃശൂർ

തേവലക്കര വാര്യം..തേവലക്കര

തുണ്ടിയിൽ വാര്യം...വടകര

അമ്മയെക്കുറിച്ച് രണ്ടു വാക്ക്🙏

:സതീശൻ വാര്യർ

അമ്മക്ക് നവതി🙏

മിഥുന മാസത്തിലെ ഭരണി.

ഏഴുവയസ്സിൽ അമ്മ അമ്പലത്തിലേക്ക് മാല കെട്ടി തുടങ്ങി. 9 വയസ്സ് മുതൽ എന്നും അമ്പലത്തിൽ പോയി മാലകെട്ട്, കഴകം എന്നിവ ചെയ്തു തുടങ്ങി.

കുലദേവതയായ വേട്ടക്കരനും, പവിഴക്കാട്ട് തേവർക്കും, ഉപദേവന്മാർക്കും അമ്മ എന്നും മാല കെട്ടിക്കൊടുക്കും.

അന്നൊന്നും കഴകത്തിന് കാര്യമായ ആനുകൂല്യങ്ങളോ മാല കെട്ടിയാൽ പൈസയോ കിട്ടുമായിരുന്നില്ല.

മുത്തശ്ശൻ (അമ്മയുടെ അച്ഛൻ) ആയിരുന്നു ശാന്തി. അത് കൊണ്ടുതന്നെ അമ്പലത്തിൽ ശാന്തിയും, കഴകവും മുടങ്ങാതെ നടന്നു.🙏

ഇപ്പൊഴും അമ്മ മുടങ്ങാതെ മാല കെട്ടുന്നു. വിശേഷ ദിവസങ്ങളിൽ ധാരാളം മാലകെട്ടും.👌

ഇന്നും വേട്ടെക്കരനും, തേവർക്കും, ഗണപതി, ഭഗവതി, അയ്യപ്പൻ, ശാസ്താവ്, ദുർഗ, കാളികാവിലമ്മ എല്ലാവർക്കും അമ്മ മല്ലകെട്ടി കൊടുത്തു. തേവർക്കു കൂവളമാലയും, സ്പെഷ്യൽ ആയി തെച്ചിയും, തുളസിയും ചേർന്ന ഒരു ഉണ്ട മാലയും.👌

അമ്മയോടൊപ്പം ഇന്ന് നാലു തലമുറ കൂടെയുണ്ട്. അമ്മയും, മക്കളും, പേരക്കുട്ടികളും,

മക്കളും, മരുമക്കളും, പേരക്കുട്ടികളും,

അമ്പലത്തിൻ്റെ ഊരാളരായ മപ്പാട്ട്മനക്കാരും, തൊട്ടടുത്ത അയൽക്കാരുമായി സന്തോഷ പൂർവ്വം അമ്മയുടെ നവതി ആഘോഷിച്ചു.

ഗണപതി ഹോമം, പവിഴക്കാട്ട് തേവർക്ക് 108 കുടം അഭിഷേകവും, ധാര, വിശേഷാൽ പൂജകളും മറ്റും നടത്തി. പവിഴക്കാട്ടപ്പന് നിറമാലയും ഉണ്ടായി. വൈകിട്ട് വെട്ടേക്കരൻ കാവിൽ ഭഗവതി സേവയും നടത്തി.

വാര്യത്ത് വെച്ച് വിഷ്ണു സഹസ്ര നാമവും, ലളിതാ സഹസ്ര നാമവും പാരായണം ചെയ്തു.

ഗുരുവായൂർ മേൽശാന്തിക്കും, ബ്രാഹ്മണർക്കും പശുദ്ധാനവും നടത്തി.

മുപ്പത്തി മുക്കോടി ദേവകളുടെയുംഅനുഗ്രഹം അമ്മയോടൊപ്പം എന്നും ഉണ്ടാവട്ടെ🙏

ഇനിയും കുറെ വർഷങ്ങൾ കൂടി പൂർണാരോഗ്യവതിയായി അമ്മയുണ്ടാകണമെന്ന് പ്രാർത്ഥനയോടെ🙏🙏🙏















1,368 views1 comment

1 Comment


അമ്മയ്ക്ക് എല്ലാവിധ ആയൂരാരോഗ്യ സൗഖ്യങ്ങളും നേരുന്നു🙏🙏

Like
bottom of page