top of page

Raghava Warrier passed away

Updated: Jul 13

Kottakkal Arya Vaidyasala Trustee P. Raghav Warrier(91) of Panniampally Variam, passed away today (12-07-2025).


 He is the elder brother of Managing Trustee Dr. P.Madhavan Kutty Warrier and nephew of former Managing Trustee Late.Dr. P.K. Warrier.


Wife: Lakshmi Warrier ( Poovathussery Variam)


Children: Dr.Ramesh , Usha


SIL: Nandan


DIL: Preetha


May his atma attains moksha: WARRIERS.org


പി.രാഘവവാരിയർ അന്തരിച്ചു


 കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ട്രസ്റ്റ് ബോർഡ് അംഗവും സ്‌പെഷൽ കൺസൽറ്റന്റുമായ പി.രാഘവവാരിയർ (91) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ഇന്നലെ രാവിലെ ആറോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  ട്രസ്റ്റി, വിവിധ വകുപ്പുകളുടെ മേധാവി എന്നീ നിലകളിൽ 70 വർഷത്തോളം ആര്യവൈദ്യശാലയെ നയിച്ച വ്യക്തിയായിരുന്നു  രാഘവവാരിയർ.  1934 ജൂൺ 20ന്  ചെറുനെല്ലിക്കാട്ടു വാര്യത്ത് രാമവാരിയരുടെയും പന്നിയമ്പള്ളി വാര്യത്ത് പാർവതി വാരസ്യാരുടെയും മകനായി ജനിച്ചു. ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയർ ഇളയ സഹോദരനും മുൻ മാനേജിങ് ട്രസ്റ്റി, അന്തരിച്ച ഡോ.പി.കെ.വാരിയർ അമ്മാവനുമാണ്. കോട്ടയ്ക്കൽ ജിഎൽപി സ്‌കൂൾ, കെപി സ്‌കൂൾ, രാജാസ് ഹൈസ്‌കൂൾ, ഫാറൂഖ് കോളജ് എന്നിവിടങ്ങളിൽനിന്നു വിദ്യാഭ്യാസം പൂർത്തിയാക്കി. 1958 മാർച്ച് ഒന്നിന് ആര്യവൈദ്യശാലയിൽ ചേർന്ന അദ്ദേഹം ആദ്യം സിവിൽ എൻജിനീയറിങ് വിഭാഗത്തിന്റെയും ഔഷധത്തോട്ടങ്ങളുടെയും ചുമതല വഹിച്ചു. 1980ൽ  അസിസ്റ്റന്റ് ജനറൽ മാനേജരായി.


സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ് ഓട്ടമൊബീൽ, പർച്ചേസ്, പിഎസ്‌വി നാട്യസംഘം അടക്കം ഏഴു വകുപ്പുകളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. 2006ൽ സ്‌പെഷൽ കൺസൽറ്റന്റ് ആയി. 1987 മുതൽ ട്രസ്റ്റ് ബോർഡ് അംഗമാണ്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ഓർമയുടെ സുഗന്ധം’ ആര്യവൈദ്യശാല പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയിട്ടുണ്ട്. നവതി കഴിഞ്ഞവർഷം ആഘോഷിച്ചിരുന്നു.


 ഭാര്യ: തൃശൂർ അന്നമനട പൂവത്തുശ്ശേരി വാര്യത്ത് ലക്ഷ്മി വാരസ്യാർ. മക്കൾ: ഡോ.പി.ആർ.രമേശ്, (സൂപ്രണ്ട് ആൻഡ് ചീഫ് മെഡിക്കൽ ഓഫിസർ, എഎച്ച് ആൻഡ്ആർസി, കോട്ടയ്ക്കൽ ഈസ്റ്റ്), ഉഷ (ഇൻകം ടാക്സ് അഡ്വൈസർ, യുഎസ്എ) മരുമക്കൾ: പ്രീത രമേശ് വാരിയർ (ചീഫ് മാനേജർ, അഡ്മിനിസ്‌ട്രേഷൻ, ആര്യവൈദ്യശാലാ ധർമാശുപത്രി), മുണ്ടൂർ വാരിയത്ത് ദേവകീനന്ദനൻ (കംപ്യൂട്ടർ എൻജിനീയർ, യുഎസ്എ).


ree


3 Comments


Pranam🙏May his Atma attain Moksha!

Like

ആദരാഞ്ജലികൾ🙏

Like

ആദരാഞ്ജലികൾ...

Like
bottom of page