Prof. Balakrishna Warrier passed away
- warriers.org

- Jul 26
- 1 min read
വടകര മനക്കൽ വാര്യം കുടുംബാംഗമായ പ്രൊഫസർ ബാലകൃഷ്ണ വാരിയർ (89) ഷൊർണൂരിലുള്ള സ്വവസതി വനമാലയിൽ നിര്യാതനായി (25-07-2025).
1963 ൽ മലബാർ ക്രിസ്ത്യൻ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1991 ൽ കോഴിക്കോട് ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജിൽ നിന്നും വിരമിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇംഗ്ലീഷ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായും എക്സാമിനേഷൻ ബോർഡിൻറെ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ബാലാമണി ദേവി (തെക്കേ വാര്യം ആർപ്പൂക്കര)
മക്കൾ: ജയ മോഹൻദാസ് (സയൻറിഫിക് ഓഫീസർ, കൽപ്പാക്കം ആണവനിലയം),
പ്രകാശ് (പ്രിൻസിപ്പൽ, വാദി റഹ്മ സ്കൂൾ, കൊടിയത്തൂർ)
രഘു (പത്രപ്രവർത്തകൻ, ഇക്കണോമിക് ടൈംസ്, മുംബൈ).
മരുമക്കൾ: മോഹൻദാസ്, ബിന്ദു, ദിവ്യ
സംസ്കാരം ശനിയാഴ്ച (26-07-2025) തിരുവില്വാമല ഐവർ മഠത്തിൽ വച്ച്.
ആദരാഞ്ജലികൾ 🙏: warriers.org



ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ....