top of page

Congratulations to Vishnu G Warrier

ഈ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നായ ശ്രീ. മാർട്ടിൻ പ്രക്കാട്ട് ൻ്റെ 'Officer On Duty' തീയേറ്ററുകളിലും സമൂഹ മാധ്യമങ്ങളിലും വളരെയധികം തരംഗം സൃഷ്ടിച്ചിരിക്കുന്നു. കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള അവതരണ ശൈലി. Family, Friends,Profession എന്നിങ്ങനെ പല തരത്തിലുള്ള Emotions നെയും ഉൾക്കൊള്ളിച്ച് കൊണ്ട് നായകനും പ്രതിനായകർക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് ചെയ്തിരിക്കുന്ന ഒരു Super Duper Hit ചിത്രം .

സിനിമ കണ്ടവരെല്ലാം തന്നെ അതിലെ വില്ലൻ ഗാങ്ങ് നെ മറക്കാൻ ഇടയില്ല. ഗാങ്ങ് ലെ തമിഴ് കഥാപാത്രമായ സത്യ മിതിരൻ ആയി വേഷമിട്ടത് നമ്മുടെ കുടുംബാംഗമായ വിഷ്ണു ജി വാര്യർ ആണ്. വയനാട് മാന്തവാടി തൃശിലേരി കൃഷ്‌നഭവനിൽ ശ്രീ.പ്രേമചന്ദ്രൻ്റെയും ശ്രീമതി ഗിരിജയുടെയും മകനാണ് വിഷ്ണു.2017 ൽ റിലീസ് ആയ സൺഡേ ഹോളിഡേ എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ മുത്തശ്ശിയായി വേഷമിട്ടത് വിഷ്ണുവിൻ്റെ സ്വന്തം മുത്തശ്ശിയാണ്. വിഷ്ണുവിൻ്റെ സഹോദരൻ ഗൗതം ജി വാര്യർ Travelling Tripodഎന്ന മീഡിയ പ്ലാറ്റ്ഫോമിലൂടെ ഇന്ത്യാ ഗവൺമെൻ്റിന് വേണ്ടിയും വിവിധ കോർപ്പറേറ്റുകൾക്ക് വേണ്ടിയും സാമൂഹ്യ പ്രാധാന്യമുള്ള ഷോർട്ട് ഫിലിമുകൾ നിർമ്മിച്ചു സംവിധാനം ചെയ്തു വരുന്നു.

ഇത്തരത്തിൽ കലാപശ്ചാത്തലമുള്ള ഒരു കുടുംബത്തിൽ നിന്ന് വന്ന വിഷ്ണു സ്കൂൾ തലം മുതൽ തന്നെ അഭിനയത്തിൽ മികവ് പ്രകടിപ്പിച്ചതിൽ അതിശയമില്ല. മണിപ്പാൽ അക്കാദമിയിൽ നിന്ന് ബിരുദവും മുംബൈ ഡ്രാമ സ്കൂളിൽ നിന്ന് അഭിനയവും പഠിച്ച വിഷ്ണു ചൈനീസ് ബാംബൂ എന്ന ഷോർട്ട് ഫിലിം, ജാഗ്രി എന്ന ഡോക്യുമെൻ്ററി എന്നിവ സംവിധാനം ചെയ്തിട്ടുണ്ട്. ടൈറ്റൻ , ക്രൈ , ഹിൽ ബ്ലൂം സ്കൂൾ എന്നിവയുടെ പല ഇവെൻ്റുകളിലും MC ing, Anchoring എന്നിവ വിഷ്ണു ചെയ്തിട്ടുണ്ട്. കൂടാതെ വിവിധ Martial Arts ലും വിഷ്ണു സമർത്ഥനാണ്.

മലയാളം, തമിഴ്,ഹിന്ദി എന്നീ ഭാഷകൾ എല്ലാം വളരെ നന്നായി കൈകാര്യം ചെയ്യുന്ന വിഷ്ണു 'Poacher' എന്ന multilingual series ലും അഭിനയിച്ചിട്ടുണ്ട്.

നാളുകളായുള്ള പരിശ്രമത്തിന് ശേഷം വിഷ്ണു ആദ്യമായി ബിഗ് സ്ക്രീനിൽ എത്തുന്നത് ബോളിവുഡ് സൂപ്പർ സ്റ്റാർ ആയ അജയ് ദേവഗൺ നൊപ്പം ' Maidaan' എന്ന സിനിയിലൂടെയാണ്.

1980 കളിൽ ഇന്ത്യൻ ഫുട്ബോൾ ടീമിൽ കേരളത്തെ പ്രതിനിധീകരിച്ച ശ്രീ.ചന്ദ്രശേഖർ ആണ് വിഷ്ണുവിലൂടെ പ്രേക്ഷക ഹൃദയത്തിൽ എത്തിയത്.

2024 ൽ റിലീസ് ആയ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായ 'അന്വേഷിപ്പിൻ കണ്ടെത്തും ' എന്ന ചിത്രത്തിലെ ചെമ്മാച്ചനെ എല്ലാവരും ഓർക്കുന്നുണ്ടാകുമല്ലോ? നദാനിയേൽ എന്ന ആ കഥാപാത്രം ആയി എത്തിയതും നമ്മുടെ വിഷ്ണു തന്നെ. ചെമ്മാച്ചൻ്റെ അന്നത്തെ ആ ഓട്ടം വളരെയധികം ശ്രദ്ധ ആകർഷിച്ചിരുന്നു.

അങ്ങനെ സിനിമാജീവിതത്തിലെ ഓരോ പടവുകളും കയറി വിഷ്ണു ഇന്ന് നമ്മുടെ മുമ്പിൽ സത്യ മിതിരൻ ആയി എത്തിനിൽക്കുന്നു.തുടർന്നും ഇതുപോലെ പ്രേക്ഷക മനസ്സിനെ ആകർഷിക്കും വിധം നല്ല നല്ല കഥാപാത്രങ്ങൾ വിഷ്ണുവിനെ തേടി എത്തട്ടെ..........

(വിഷ്ണു ജി വാര്യർ:

വയനാട് മാനന്തവാടി തൃശിലേരി കൃഷ്ണഭവനിൽ ശ്രീ. പ്രേമചന്ദ്രൻ്റെയും ( റിട്ട. ജില്ലാ സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ) കോട്ടയം ആർപ്പൂക്കര തെക്കെമഠത്തിൽ ശ്രീമതി ഗിരിജയുടെയും (റിട്ട. റബ്ബർ & അഗ്രികൾച്ചറൽ സൊസൈറ്റി ഉദ്യോഗസ്ഥ) മകൻ ആണ്.

സഹോദരൻ: ഗൗതം ജി വാര്യർ ( ട്രാവെല്ലിങ്ങ് ട്രൈപോട് മീഡിയ))


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org





2 Comments


Congratulations and best wishes 💐🙏

Like

Hearty congralutations 💐 and all the very best in your future endeavours. God bless 🙏

Like
bottom of page