top of page

Congratulations Achyut 💐

ഓൺലൈൻ പഠനത്തിലൂടെ കഥകളി അരങ്ങിൽ തിളങ്ങി അച്യുത്


കഥകളി അരങ്ങിൽ വിസ്മയ പ്രകടനം നടത്തി അച്യുത്. ഓൺലൈൻ ആയി കഥകളി പഠിക്കുന്ന അച്യുതിന് തന്റെ  നിശ്ചയദാർഢ്യവും സമർപ്പണവും ഇഷ്ട കലയോടുള്ള സ്നേഹവുമാണ്  എന്നും പ്രചോദനം. കേരളത്തിന് പുറത്തുള്ള ജീവിതം, കഥകളി പഠനമെന്ന  മോഹത്തിന് തടസമായപ്പോൾ ഓൺലൈൻ ആയി കഥകളി പഠിക്കുകയാണ് അച്യുത്.  കഥകളിയുടെ ബാലപാഠങ്ങളും പുറപ്പാടും പഠിച്ച അച്യുത് കഴിഞ്ഞവർഷം പുറപ്പാട് ചെയ്ത് അരങ്ങേറ്റം നടത്തി. ഇപ്പോൾ പ്രഹ്‌ളാദനായി അരങ്ങിൽ എത്തിയ അച്യുത് വളരെ മനോഹരമായി തന്നെ തന്റെ വേഷം ചെയ്തു.ഏഴാം ക്ലാസ്സിൽ പഠിക്കുന്ന അച്യുത് ഇതിനോടകം ഒമ്പതോളം അരങ്ങുകളിൽ കഥകളി അവതരിപ്പിച്ചു. ശ്രീ കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരിയാണ് അച്യുതിന്റെ ഗുരു. ബാംഗ്ലൂരിൽ സ്ഥിര താമസമാക്കിയ ഈ കൊച്ചു മിടുക്കന് എല്ലാ ആശംസകളും നേരുന്നു.



 ചെങ്ങന്നൂര്‍ പാണ്ടനാട്ട് തൃക്കണ്ണുപുരത്ത്  വാര്യത്ത് ഹരി വാര്യരുടേയും വാകത്താനത്ത് മണികണ്ഠ പുരത്തുവാര്യത്ത് മൈഥിലിയുടേയും പുത്രനാണ് അച്യുത്.


തൃക്കണ്ണാപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ വച്ച് ഏപ്രില്‍  25 നായിരുന്നു കഥകളി .


വളരെ ഭംഗിയായി  തന്നെ അച്യത് പ്രഹ്ളാദനെ  അവതരിപ്പിച്ചു.


ആശംസകൾ, അഭിനന്ദനങ്ങള്‍ : warriers.org



617 views2 comments
bottom of page