പടവരാട്ട് വാര്യം കുടുംബസംഗമം
- warriers.org

- 24 hours ago
- 1 min read

പടവരാട്ട് വാര്യത്തിന്റെ നാലാമത് കുടുംബസംഗമവും ഓണാഘോഷവും വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. രാവിലെ 8:30 മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെ നീണ്ടുനിന്ന പരിപാടികൾ കുടുംബാംഗങ്ങൾക്ക് വേറിട്ട ഒത്തുചേരൽ അനുഭവമായി മാറി.
മൺമറഞ്ഞുപോയ കുടുംബാംഗങ്ങളെ അനുസ്മരിച്ചുകൊണ്ട് ആരംഭിച്ച യോഗത്തിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാവിരുന്നുകൾ സംഗമത്തിന് മാറ്റ് കൂട്ടി. സമയബന്ധിതമായി വിഭവസമൃദ്ധമായ പ്രഭാതഭക്ഷണവും ഓണസദ്യയും ഒരുക്കുന്നതിൽ സുജിത്ത് വഹിച്ച പങ്കും, പരിപാടിയുടെ വിജയത്തിനായി ശിവേട്ടന്മാർ ഉൾപ്പെടെയുള്ള സംഘാടകർ നൽകിയ പിന്തുണയും ഏറെ ശ്രദ്ധേയമായി.
വിവിധ കാരണങ്ങളാൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാതിരുന്ന കുടുംബാംഗങ്ങളുടെ സാന്നിധ്യവും പിന്തുണയും സ്മരിച്ച സംഘാടകർ, പരിപാടി വൻ വിജയമാക്കാൻ സഹകരിച്ച മുഴുവൻ കുടുംബാംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും സ്നേഹവും ഊട്ടിയുറപ്പിക്കുന്ന ഇത്തരം കൂട്ടായ്മകൾ വരും വർഷങ്ങളിലും കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
സംഘാടകർക്കും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ! warriers.org
👥 Join our Official WhatsApp Group: Click Here to Join
📢 Follow our Official WhatsApp Channel: Click Here to Follow
Comments