top of page

ഏലശ്ശേരി വാര്യം കുടുംബസംഗമം

2 hours ago
2 min read


കുറ്റിപ്പുറം ഏലശ്ശേരി വാര്യത്തിലെ കുടുംബാംഗങ്ങളുടെ കുടുംബസംഗമം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കുടുംബപൈതൃകത്തിന്റെയും ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് 04-October-2026 ന് സംഘടിപ്പിച്ചു. വർഷങ്ങൾക്കുശേഷം വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ ഒത്തുചേർന്ന സംഗമം കുടുംബബന്ധങ്ങളുടെ ഊഷ്മളത പകരുന്ന വേദിയായി.


കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ ചേർന്ന് നിലവിളക്കിലെ ഭദ്രദീപം തെളിയിച്ചതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. കുടുംബത്തിന്റെ നെടുംതൂണുകളായി നിലകൊണ്ട രവിയേട്ടൻ, സുരേന്ദ്രേട്ടൻ, വിജയിയേട്ടത്തി, തങ്കേട്ടത്തി, ബാലേട്ടൻ എന്നിവരെ ബാബു നാരായണൻ, ശാലിനി, മുരളി, സന്തോഷ് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു.


കുടുംബസംഗമത്തിന്റെ വിജയത്തിനായി സജീവമായി പ്രവർത്തിച്ച ജയദീപ്, നിരഞ്ജന, ഗൗതം, വൈഷ്ണവ്, പാർവതി, ഉമേഷ്, പൂജ എന്നിവരെയും സംഘാടകരായ പ്രദീപ്, ചാന്ദിനി, ബിന്ദു, ജയശ്രീ, രമ, ബാബു എന്നിവരെയും കുടുംബാംഗങ്ങൾ അഭിനന്ദിച്ചു.


കുടുംബബന്ധങ്ങൾ പുതുതലമുറയിലേക്കും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ അടുത്ത വർഷത്തെ കുടുംബസംഗമം കൂടുതൽ വിപുലമായ പരിപാടികളോടെ തൃശ്ശൂരിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളിൽ കഴിയുന്ന കുടുംബാംഗങ്ങൾക്കും അവരുടെ മക്കൾക്കും കൊച്ചുമക്കൾക്കും പരസ്പരം പരിചയപ്പെടാനും കുടുംബപൈതൃകം അടുത്തറിയാനും അവസരമൊരുക്കുകയാണ് ലക്ഷ്യം.


സംഗമത്തിനുശേഷം കുടുംബാംഗങ്ങൾ കുടുംബക്ഷേത്രത്തിൽ നടന്ന സർപ്പബലി പൂജയിലും ഭക്തിപൂർവ്വം പങ്കെടുത്തു. കുടുംബത്തിന്റെ ഐശ്വര്യത്തിനും ഐക്യത്തിനും തലമുറകളുടെ ക്ഷേമത്തിനുമായി നടന്ന പൂജയോടെ പരിപാടികൾക്ക് ആത്മീയമായ സമാപനമായി.


സ്നേഹവും കുടുംബബന്ധങ്ങളും പുതുക്കിയ സംഗമം വരുംതലമുറകളിലേക്കും കുടുംബപൈതൃകം കൈമാറാനുള്ള പ്രതിജ്ഞയോടെയാണ് സമാപിച്ചത്.


സംഘാടകർക്കും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ! warriers.org


A family reunion of the members of the Kuttippuram Elasseri Variyam family was held on October 4, 2026, serving as an occasion to share memories of love, friendship, and family heritage. The gathering brought together family members residing in various locations after many years, creating a heartwarming atmosphere that celebrated family bonds.


The proceedings began with the lighting of the traditional lamp by the family's senior members. Babu Narayanan, Shalini, Murali, and Santhosh honored the family's pillars—Raviyettan, Surendrettan, Vijayiyettathi, Thankettathi, and Balettan—by draping them with Ponnada..


Family members commended Jayadeep, Niranjana, Gautham, Vaishnav, Parvathi, Umesh, and Pooja for their active efforts in ensuring the reunion's success, as well as the organizers—Pradeep, Chandini, Bindu, Jayashree, Rama, and Babu.


With the aim of passing on family bonds to the next generation, it was decided to organize next year's reunion in Thrissur with an even more extensive program. The objective is to provide an opportunity for family members—along with their children and grandchildren living across India and abroad—to get to know one another and gain a deeper understanding of their family heritage.


Following the reunion, the family members also participated with devotion in the Sarpabali ritual held at the family temple. The events concluded on a spiritual note with a pooja performed for the family's prosperity, unity, and the well-being of future generations.


This gathering, which renewed bonds of love and kinship, ended with a pledge to pass on the family heritage to future generations.


Congratulations to the organizers and participants! warriers.org



👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow

Comments


bottom of page