Warrier Samajam Delhi Onam-2026

വാര്യർ സമാജം ഡൽഹി യുടെ 2026 ലെ ഓണാഘോഷവും കുടുംബ സംഗമവും ഒക്ടോബർ 4, ഞായറാഴ്ച രാവിലെ 10 മണി മുതൽ ഗുരുഗ്രാം ദേവീന്ദർ വിഹാർ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് ഭംഗിയായി ആഘോഷിച്ചു.
ഹാളിൽ അംഗങ്ങൾ ഒരുക്കിയ പൂക്കളം ഹാളിന്റെ സ്വാഭാവിക ഭംഗിയുടെ മാറ്റ് പതിന്മടങ്ങായി വർദ്ധിപ്പിച്ചു.

സമാജത്തിന്റെ മുതിർന്ന അംഗമായ രാജി ചേച്ചിയുടെ (രാജി വാരിയർ) ഈശ്വരപ്രാർത്ഥനയോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ആദി ശങ്കരാചാര്യർ രചിച്ച 'നിർവാണ ശതകം' രാജി ചേച്ചി ഭക്തിനിർഭരമായി ആലപിച്ചപ്പോൾ, സമാജത്തിലെ മറ്റ് മുതിർന്ന അംഗങ്ങൾ ഭദ്രദീപം കൊളുത്തി ഓണാഘോഷത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു.
തുടർന്ന് വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട അംഗങ്ങളുടെ സ്മരണയ്ക്കായി എല്ലാവരും രണ്ടുനിമിഷം മൗനപ്രാർത്ഥന നടത്തി. പാലപ്പൂമണം പോലെ ആ ഹാളിൽ നിറഞ്ഞ അവരുടെ സാന്നിധ്യവും സമുദായത്തിന് നൽകിയ സേവനങ്ങളും എക്കാലവും നമുക്ക് കരുത്താണെന്ന് എല്ലാവരും സ്മരിച്ചു.
കൂടാതെ, ഔദ്യോഗിക/ ആരോഗ്യപരമായ കാരണങ്ങളാൽ പരിപാടിയിൽ പങ്കെടുക്കുവാൻ സാധിക്കാതിരുന്ന, ഡൽഹിയിൽ നിന്നും താമസം മാറിയ അംഗങ്ങളെ പ്രത്യേകം ഓർക്കുകയും അവരുടെ നാളിതുവരെയുള്ള സഹായ സഹകരണങ്ങൾക്ക് കൃത ജ്ഞത രേഖപെടുത്തുകയും ചെയ്തു.
നമ്പൂതിരി സമുദായത്തിന്റെ കൂട്ടായ്മയായ 'ഗായത്രി'യെ പ്രതിനിധീകരിച്ച് ശ്രീ. കൃഷ്ണൻകുട്ടി നമ്പൂതിരി ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിന്റെ ഭാഗമായി, 2026 ജൂലൈയിൽ തിരഞ്ഞെടുത്ത പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ സമുദായത്തിന് പരിചയപ്പെടുത്തി. കൂടാതെ, വാര്യർ സമാജം ഡൽഹിയുടെ ത്രൈമാസിക പ്രസിദ്ധീകരണമായ 'മയിൽപീലി'യുടെ നേതൃത്വ അംഗങ്ങളെ എക്സിക്യൂട്ടീവ് കമ്മിറ്റി ആദരിക്കുകയും ചെയ്തു. ആയതിലേക്ക് എല്ലാവരുടെയും കലാസൃഷ്ടികൾ ക്ഷണിച്ചു.
പുതിയതായി ഡിസൈൻ ചെയ്ത വാരിയർ സമാജം വെബ്സൈറ്റിന്റെ ഉദ്ഘാടനം സമാജത്തിന്റെ മുതിർന്ന അംഗമായ ബാലകൃഷ്ണൻ അവർകൾ നിർവഹിച്ചു. വെബ്സൈറ്റ് തയ്യാറാക്കിയ ശ്രീ. അഭിനന്ദ് വാര്യരെ അനുമോദിച്ചു.
ഡൽഹിയിലേക്ക് പുതിയതായി ചേക്കേറിയ അംഗങ്ങളെ എക്സിക്യൂട്ടീവ് കമ്മിറ്റി ഹാർദ്ദവമായി സ്വാഗതം ചെയ്യുകയും, ഓരോ അംഗങ്ങളും വേദിയിൽ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.
തുടർന്ന് നടന്ന കലാപരിപാടികൾ ആഘോഷത്തിന് കൊഴുപ്പേകി. തനിമയാർന്ന തിരുവാതിരകളികൾ, ഫ്യൂഷൻ- സിനിമാറ്റിക് ഡാൻസ്, ഭരതനാട്യം ഗാനാലാപനം, ക്വിസ് എന്നിവയടക്കം വിവിധ പരിപാടികളിലൂടെ എല്ലാ അതിഥികളെയും ഭാഗഭാക്കുകളാക്കി. മുതിർന്ന ഭാരവാഹികൾ ഹൃദ്യമായ ഓണ സന്ദേശങ്ങൾ നേർന്നു. ഇന്നലത്തെ കുട്ടികൾ ഇന്ന് Gen-Z ആയി ചുക്കാൻ പിടിക്കാൻ സന്നദ്ധരായത് വലിയൊരു പ്രതീക്ഷയാണ്.
പരിപാടികൾക്കുശേഷം വിഭവസമൃദ്ധമായ ഓണസദ്യ അഞ്ചുപന്തികളിലായി അംഗങ്ങൾക്ക് വിളമ്പി. വാഴയിലയിൽ വിളമ്പിയ വിഭവങ്ങളേക്കാൾ ആ ഹാളിൽ നിറഞ്ഞുതുളുമ്പിയ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നിറസാന്നിധ്യമായിരുന്നു ഓണ സദ്യയെ ഹൃദ്യമാക്കിയത്.
ഉച്ചകഴിഞ്ഞ് 3 മണിക്ക് എടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയോടുകൂടി ആഘോഷങ്ങൾക്ക് തിരശ്ശീല വീണു. ഡിസംബറിൽ നടന്നുവരാറുള്ള കായിക കൂട്ടായ്മയിൽ വീണ്ടും കാണാമെന്ന പ്രതീക്ഷയോടെയും സന്തോഷത്തോടെയും അംഗങ്ങൾ പിരിഞ്ഞു.
സംഘാടകർക്കും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ: warriers.org
കൂടുതൽ ചിത്രങ്ങൾക്കായി: https://photos.app.goo.gl/stQ2pS4XifaY76qx7
Warrier Samajam Delhi’s 2026 Onam celebration and family gathering was successfully held on Sunday, October 4, starting at 10:00 AM at the Devinder Vihar Community Center in Gurugram. The "Pookkalam" arranged by members significantly enhanced the natural beauty of the venue.
The proceedings began with a prayer by a senior member of the Samajam, Raji Chechi (Raji Warrier). As she devoutly recited the 'Nirvana Shatakam' composed by Adi Shankaracharya, other senior members of the Samajam lit the ceremonial lamp, officially inaugurating the Onam celebrations.
Following this, everyone observed a two-minute silent prayer in memory of beloved members who have passed away. Attendees reflected on how their presence—which once filled the hall like the fragrance of the "Palappoo" and their services to the community always remain a source of strength for the members.
Special mention was also made of members who had relocated from Delhi and could not attend the event due to professional or health-related reasons; gratitude was expressed for their support and cooperation over the years.
Shri Krishnankutty Namboodiri attended the event representing 'Gayathri,' a collective of the Namboodiri community. As part of the ceremony, the new executive committee members, elected in July 2026, were introduced to the community. Additionally, the executive committee honored the editorial team behind 'Mayilpeeli,' the quarterly publication of Warrier Samajam Delhi, and invited artistic contributions from everyone for future issues.
Mr. Balakrishnan, a senior member of the Samajam, inaugurated the newly designed Warrier Samajam website. Mr. Abhinand Warrier, who developed the site, was commended for his efforts.
The executive committee extended a warm welcome to members who had recently moved to Delhi, and each of them introduced themselves on stage.
The subsequent cultural programs added vibrancy to the celebration. Guests actively participated in a variety of events, including traditional "Thiruvathira" performances, fusion and cinematic dances, "Bharatanatyam", musical performances, and a quiz. Senior office bearers conveyed heartfelt Onam messages. It is a source of great hope to see the children of yesterday stepping up as Gen-Z members, ready to take the lead.
Following the cultural events, a sumptuous "Onasadya" was served to the members across five batches. Yet, it was the overflowing spirit of love and friendship filling the hall—rather than the dishes served on the banana leaves—that truly made the feast memorable. The celebrations concluded with a group photo taken at 3 PM. The members parted ways happily, looking forward to meeting again at the sports gathering usually held in December.
Congratulations to organizers & participants: warriers.org
For more pictures: https://photos.app.goo.gl/stQ2pS4XifaY76qx7
👥 Join our Official WhatsApp Group: Click Here to Join
📢 Follow our Official WhatsApp Channel: Click Here to Follow

Comments