top of page

Warrier Samajam Delhi - AGM

വാരിയർ സമാജം ഡൽഹി വാർഷികയോഗം. ഡൽഹിയിലെ സൗത്ത് അവെന്യൂ MP’s ക്ലബ്ബിൽ നടന്നു


*********

ഹിമാലയനിരകളിലേക്ക് ഒഴുകുന്ന കാർമേഘങ്ങളെ ചികഞ്ഞുമാറ്റി പുറത്തുവന്ന സൂര്യൻ വാരിയർ സമാജം ഡൽഹിയുടെ വാർഷികസമ്മേളനത്തിന് സൗത്ത് അവെന്യൂ MP’s ക്ലബ്ബിൽ തിരികൊളുത്തി.


2024 ജൂലൈ 30 ന് പുലർച്ചെ, വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ ഗ്രാമങ്ങളെ അപ്പാടെ വിഴുങ്ങിയ ഉരുൾപൊട്ടലിലും മണ്ണിടിച്ചലിലുമായി ജീവൻ നഷ്ടപ്പെട്ട നൂറുകണക്കിന് വരുന്ന സഹോദരങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് രണ്ടുദിവസം നിമിഷത്തെ നിശ്ശബ്ദപ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു.


ലോകജനതയെ ഒട്ടാകെ ദുഃഖത്തിലാഴ്ത്തിയ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കലാപരമായ ആഘോഷപരിപാടികൾ ഒന്നും ഉണ്ടാവില്ലെന്ന് പ്രസിഡന്റ് ആധികാരികമായി യോഗത്തിന് വന്നവരെ അറിയിച്ചു.


കഴിഞ്ഞവർഷത്തെ വരവുചിലവുകണക്കുകൾ ഖജാൻജി സഭയെ അറിയിച്ചു, വിശദമായ ചർച്ചകൾക്കുശേഷം കണക്കുകൾ കമ്മിറ്റി സ്വീകരിച്ചു.


അടുത്ത രണ്ടുവർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുക്കുകയുണ്ടായി. പുതിയ ഭാരവാഹികളുടെ പേരുകൾ താഴെ കൊടുത്തിരിക്കുന്നു.


ഹരിദാസ് വാരിയർ - പ്രസിഡന്റ്

ദാമോദരൻ കുട്ടി - സെക്രട്ടറി

വിഷ്ണു പ്രസാദ് - ട്രഷറർ


കമ്മിറ്റി (EC) @അംഗങ്ങൾ :

രാജി വാരിയർ

മഞ്ജുള ആനന്ദ്

ധന്യ അനിൽ

പ്രവീണ ജയറാം

സ്വപ്ന സുരേഷ്

കെ വി അജിത്

പ്രശാന്ത്

വേണു എസ് വി

വിജയൻ തൃക്കൂർ

ശങ്കരനാരായണൻ പി ടി

സുധീർ വാരിയർ

ഗിരി ബി വാരിയർ


ഓഡിറ്റർ : കേണൽ സുരേഷ് വാര്യർ (റിട്ട.)


വളരെ ഔപചാരികമായി നടന്ന യോഗത്തിനുശേഷം ലളിതമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. യോഗം പിരിയുന്നതിനുമുമ്പ് ഒരിക്കൽക്കൂടി വയനാട്ടിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി എല്ലാവരും പ്രാർത്ഥിച്ചു .

ആശംസകൾ,അഭിനന്ദനങ്ങൾ: warriers.org


497 views1 comment

1 Comment


Congrats for timely conduct of AGM.

Like
bottom of page