top of page

Vyloor Warriam family get-together

Vyloor Wariam family get-together

ശ്രീ വൈലൂരപ്പനേയും ഊരകം അമ്മതിരുവടിയേയും നെല്ലായി മഹാമുനിമംഗലത്തപ്പനേയും നമിച്ചുകൊണ്ട് ഒക്ടോബർ 23 ഞായറാഴ്ച്ച, വൈലൂർ വാരിയം, തങ്ങളുടെ കുടുംബ സംഗമം വളരെ വിപുലമായ രീതിയിൽ നെല്ലായിയിൽ വച്ച് നടത്തി, ഉദ്ദേശം ഇരുന്നൂറോളം അംഗങ്ങളും വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് ഭാരവാഹികളും സുഹൃത്തുക്കളും പങ്കെടുത്ത ആദ്യത്തെ സoഗമത്തിൽ ഈ തലമുറയിലെ മുതിർന്ന വ്യക്തികളായ ശ്രീമതി സുഭദ്ര വാരസ്യാർ, കമലവാരസ്യാർ (പൈങ്കുളം കിഴക്കേപ്പാട്ട് വാരിയം), ശങ്കരവാരിയർ, തുടങ്ങിയവർ നിലവിളക്ക് കൊളുത്തി തുടക്കo കുറിച്ചു. ശാരിക അമ്പിളി എന്നിവർ ചേർന്ന് പ്രാർത്ഥന ഗീതവും, ശ്രീ ഉണ്ണികൃഷ്ണൻ വാരിയർ സ്വാഗതവും ആശംസിച്ചു, ശ്രീ മഹേശ്വരൻ കുടുംബാംഗങ്ങളെ താവഴി പ്രകാരം പരിചയപ്പെടുത്തി. വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് സെക്രട്ടറി ശ്രീ വി വി ഗിരീശൻ ആശംസകൾ നേർന്നു. ചടങ്ങിൽ കുടുംബത്തിലെ മുതിർന്നവരായ അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇന്നേദിവസം എൺപതാം പിറന്നാൾ ആഘോഷിക്കുന്ന ശങ്കരവാരിയർ അവർകളെ ഇരിങ്ങാലക്കുട വാരിയർ സമാജവും സുഹൃത്തുക്കളും പ്രത്യേകമായി പൊന്നാടയണിയിച്ച് ആശംസകൾ നേർന്നു. പിന്നീട് കുട്ടികളുടേയും മുതിർന്നവരുടേയും വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി, ശ്രീ ശിവാനന്ദൻ നന്ദി രേഖപ്പെടുത്തി

ആശംസകൾ: warriers.org


Comments


bottom of page