Vidyarabham - Rituals
- warriers.org

- Sep 30
- 1 min read
വിദ്യാരംഭം എങ്ങനെ വേണം? പണ്ഡിതരാജൻ ശ്രീ തൃക്കോവിൽ രാമവാര്യർ
ഷൊർണൂർ തൃക്കോവിൽ വാരിയത്ത് ഭൂജാതനായ രാമവാര്യർ ആയുർവേദം, ന്യായശാസ്ത്രം, സംസ്കൃത സാഹിത്യം എന്നിവയിൽ അഗാധപണ്ഡിതനായിരുന്നു. സ്വന്തം അമ്മാമനായ പണ്ഡിതരാജൻ ഉഴുത്രവാരിയരിൽ നിന്നും ഗുരുകുലരീതിയിൽ അഭ്യസിച്ച് ആയുർവേദത്തിൽ അസാമാന്യമായ അറിവു നേടി. അഷ്ടാംഗഹൃ
ദയം, ചരകം, സുശ്രുതം സഹസ്രയോഗം ഇവയെല്ലാം ഹൃദിസ്ഥമായിരുന്നുവത്രെ. വൈദ്യത്തിലുള്ളനൈപുണ്യം കാരണം അദ്ദേഹം തൃപ്പൂണിത്തുറ സംസ്കൃതകോളേജിൽ ആയുർവേദപ്രൊഫസർ ആയി വളരെക്കാലം(വിരമിയ്ക്കുന്നതുവരെ) പ്രവർത്തിച്ചു. കോളേജിലും പുറത്തുമായി ഒരു വലിയശിഷ്യഗണം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു.
കൂടാതെ, വാർദ്ധക്യം കൊണ്ടു ചികിത്സ മതിയാക്കുന്നതുവരെ കൊച്ചി രാജകുടുംബത്തിലെ പ്രധാന വൈദ്യനുമായിരുന്നു.
അക്കാലത്തെ പ്രസിദ്ധനായ ശാസ്ത്രപണ്ഡിതനായിരുന്ന വിദ്വാൻ വലിയ മാന്തിട്ട തിരുമേനിയിൽനിന്നുമാണു ന്യായശാസ്ത്രത്തിലും സംസ്കൃതസാഹിത്യത്തിലും അഗാധമായ അറിവു നേടിയത്. അന്നു തൃപ്പൂണിത്തുറയിൽ കൊല്ലംതോറും നടത്തിവരാറുള്ള വാക്യാർത്ഥസദസ്സുകളിൽ പങ്കെടുത്ത് തന്റെ പ്രാവീണ്യം തെളിയിച്ച് മഹാരാജാവിൽനിന്നും പണ്ഡിതരാജൻ എന്നപദവിയും നേടി. കൂടാതെ കാഞ്ചി, ശൃംഗേരി ശങ്കരാചാര്യസ്വാമിമാരിൽനിന്നും സുവർണ്ണമുദ്രകൾ നേടിയിട്ടുണ്ട്. 1978ൽ മരണം മുൻകൂട്ടി കണ്ട അദ്ദേഹം കാശിയിൽ പോയി ഇഹലോകവാസം വെടിഞ്ഞു.
എല്ലാ കൊല്ലവും സ്വഗൃഹത്തിൽവെച്ച് നവരാത്രിയ്ക്കു ദുർഗ്ഗാഷ്ടമിമുതൽ വിജയദശമിവരെ സരസ്വതീപൂജ നടത്തി സ്വശിഷ്യന്മാർക്കും കൂടുംബാംഗങ്ങൾക്കും വിദ്യാരംഭം ചെയ്യിയ്ക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. അനേകം ശിഷ്യന്മാർ അന്നു വന്ന് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം വിദ്യാരംഭം ചെയ്യാറുണ്ട്. 47കൊല്ലങ്ങൾക്കു മുമ്പ് ഭഗവത്സായുജ്യം പ്രാപിച്ച ആ ഗുരുവര്യന്റെ നിർദ്ദേശാനുസാരം വിദ്യാരംഭം ചെയ്യുവാൻ ആഗ്രഹിയ്ക്കുന്നവർക്കു വേണ്ടി അന്നു റെക്കോർഡ് ചെയ്ത ആ ക്രമവും ശബ്ദവും ഇവിടെ കൊടുക്കുന്നു.



Comments