കോട്ടയം നട്ടാശ്ശേരി വെട്ടിക്കാട്ടൂർ വര്യം കുടുംബസംഗമം സെപ്റ്റംബർ പത്തിന് ശ്രീമതി. മായാദേവിയുടെ വസതിയിൽ നടന്നു. വാര്യർ സമാജം മുൻ ഡയറക്ടർ ബോർഡ് അംഗം വി ആർ പ്രഭാകര വാരിയർഉദ്ഘാടനം ചെയ്തു.
മുതിർന്ന കുടുംബാംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. കേന്ദ്ര സാഹിത്യ അകാദമി അവാർഡ് ജേതാവ് ഡോ. രാധാകൃഷ്ണ വാര്യരെ ആദരിച്ചു.
കുടുംബാംഗം ശ്രീമതി. സതീ രവീന്ദ്രൻ രചിച്ച് സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച " നമ്മൾ കേട്ടുവളർന്ന അമ്മൂമ്മക്കഥകൾ " ശ്രീ. വി കെ രാമചന്ദ്ര വാരിയർ ശ്രീ. ശങ്കരൻ നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്തു.
കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.
അംഗങ്ങൾക്കും സംഘടിപ്പിച്ചവർക്കും അഭിനന്ദനങ്ങൾ ആശംസകൾ: warriers.org
コメント