top of page

Thrithamassery Variam Family Get-together

തൃത്താമരശ്ശേരി കുടുംബയോഗം പതിനഞ്ചാം വാർഷികം ആഘോഷിച്ചു

തൃത്താമരശ്ശേരി ശിവക്ഷേത്രത്തിന് ചുറ്റുമുള്ള വാരിയർ കുടുംബങ്ങളുടെ കൂട്ടായ്മയായ തൃത്താമരശ്ശേരി കുടുംബയോഗം പതിനഞ്ചാം വാർഷികം ആഗസ്റ്റ് 15, 2023ന് തൃത്താമരശ്ശേരി വാര്യത്ത് അതിഗംഭീരമായി ആഘോഷിച്ചു. കേരളത്തിന് അകത്തും പുറത്തും താമസിക്കുന്ന തൃത്താമരശ്ശേരി വാര്യത്ത് വേരുകളുള്ള കുടുംബങ്ങളും തൃത്താമരശ്ശേരി ശിവക്ഷേത്രത്തിന് ചുറ്റം വർഷങ്ങളായി അധിവസിക്കുന്ന വാര്യർ കുടുംബങ്ങളും അടക്കം (87 പേർ) ഈ മഹാ സംഗമത്തിന്റെ ഭാഗമായി. തൊണ്ണൂറ്റി ഒന്ന് വയസ്സ് പ്രായമുള്ള തൃത്താമരശ്ശേരി വാര്യത്ത് മാലതി വാരസ്യാരുടെ നേതൃത്വത്തിൽ വിവിധ ശാഖകളിൽ നിന്നുള്ള മുതിർന്ന അംഗങ്ങൾ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത യോഗത്തിൽ വെള്ളാലത്ത് മനയ്ക്കൽ ദാമോദരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. അര നൂറ്റാണ്ടിലും കൂടുതലുള്ളതടക്കം നിരവധി സൗഹൃദങ്ങളുടേയും ബന്ധങ്ങളുടെയും പുതുക്കലിനും ജീവിതാനുഭവങ്ങളുടേയും ഹൃദയ സ്പർശിയായ ഓർമ്മകളുടേയും പങ്കുവെയ്ക്കലിനും തിങ്ങി നിറഞ്ഞ സദസ്സ് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ പതിനഞ്ച് വർഷങ്ങളിലെ കുടുംബയോഗങ്ങളുടേയും യശശ്ശരീരരായ കുടുംബാംഗങ്ങളുടേയും ചിത്രങ്ങൾ സ്ലൈഡ് ഷോ ആയി പ്രദർശിപ്പിച്ചു. മൺമറഞ്ഞ അംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. മുതിർന്ന അംഗങ്ങളെ ആദരിച്ചു. പ്രായഭേദമന്യേ എല്ലാ അംഗങ്ങളും ഒറ്റയ്ക്കും കൂട്ടായും നിരവധി കലാപരിപാടികൾ അവതരിപ്പിച്ചു. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. അടുത്ത വർഷം വീണ്ടും ഒന്നിയ്ക്കാം എന്ന ദൃഢമായ തീരുമാനത്തോടെ യോഗം പര്യവസാനിച്ചു.

ആശംസകൾ, അഭിനന്ദനങ്ങൾ 💐





1 commento


Narayanan Variar
Narayanan Variar
16 ago 2023

Congratulations 🙏👍keepit up🙏🙏

Mi piace
bottom of page