top of page

Thankam Warasyar passed away

Writer's picture: warriers.orgwarriers.org

നരിപ്പറ്റ വാരിയത്ത് തങ്കം വാരസ്യാർ (92 വയസ്സ്) ഇന്ന് 30 മെയ് 2024ന് (വ്യാഴാഴ്ച) സ്വവസതിയിൽ വെച്ച് നിര്യാതയായി. നരിപ്പറ്റ ശിവക്ഷേത്രം, കുറുമാലിക്കാവ് ഭഗവതി ക്ഷേത്രം, വള്ളിക്കുന്നത്ത് മഹാവിഷ്ണു ക്ഷേത്രം, ഉഴലൂർ കാർത്ത്യായനി ക്ഷേത്രം എന്നിവിടങ്ങളിൽ എട്ട് ദശാബ്ദങ്ങളിലേറെ കഴകക്കാരി എന്ന നിലയിൽ ഭഗവാന്റെ സേവയിൽ മുഴുകി ജീവിച്ചു. ജീവിതാവസാനം വരെ ഭംഗിയായി മാല കെട്ടിക്കൊണ്ടിരുന്നു. എല്ലാ കഴകക്കാർക്കും ഉത്തമ മാതൃകയായിരുന്ന തങ്കം വാരസ്യാർക്ക് ജീവിതകാലം നീണ്ടു നിൽക്കുന്ന സേവനങ്ങൾക്ക് അംഗീകാരമായി വാര്യർ സമാജം തലോർ യൂണിറ്റ് 2023-24 പ്രവർത്തന വർഷത്തെ കഴകശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്.

നരിപ്പറ്റ വാരിയത്ത് മാധവി വാരസ്യാരുടേയും നന്തിക്കര വാരിയത്ത് അച്ചുത വാര്യരുടേയും മകളും പരേതനായ കല്ലൂർ വാരിയത്ത് ശങ്കര വാരിയുടെ പത്നിയുമാണ്. മക്കൾ രമേശൻ , സുരേശൻ, സുനിത. മരുമക്കൾ - രമ രമേശൻ , ഉണ്ണികൃഷ്ണൻ

കൊച്ചു മക്കൾ - ആതിര , അഖിൽ, നിഖിത ,നിധീഷ്.

സംസ്കാരം ഇന്ന് 31 മെയ് 2024ന് 9 am മണിയോടെ നരിപ്പറ്റ വാര്യത്ത് വെച്ച് നടത്തും.

കൂടുതൽ വിവരങ്ങൾക്ക് 94473 01135 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.

ആദരാഞ്ജലികൾ 🙏: warriers.org


1,401 views1 comment

1 Comment


subashwarrier
subashwarrier
May 30, 2024

ആദരാഞ്ജലികൾ 🙏

Like
bottom of page