top of page
Writer's picturewarriers.org

Sivamangalam Variam Family Get-together

Updated: Nov 12

മലപ്പുറം ജില്ലയിൽ കൊളത്തൂരിനടുത്ത് വെങ്ങാട് സ്ഥിതി ചെയ്യുന്ന പ്രസിദ്ധവും പുരാതനവുമായ ശിവമംഗലം വാരിയം തറവാടിന്റെ കുടുംബ സംഗമം 2024 നവംബർ 9ന് കാലത്ത് 9 മുതൽ വൈകു: 7 വരെ വിവിധ പരിപാടികൾ ഉൾകൊള്ളിച്ച് വെങ്ങാട് E M S സെന്റിനറി ഹാളിൽ ആഘോഷിച്ചു. ഈ തറവാട്ടിൽ കുടുംബാംഗങ്ങളും ബന്ധുക്കളുമായി ഏകദേശം 750-800 പേർ നിലവിലുണ്ട്.


കാലത്ത് ഭദ്രദീപം കൊളുത്തി പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. ശിവമംഗലം തറവാട്ടിലെ അംഗം ശ്രീ മുകുന്ദന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ നിരവധി കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും പങ്കെടുത്തു. തലമുറയിലെ മുതിർന്ന കുടുംബാംഗങ്ങളെ വേദിയിൽ ആദരിച്ചു. അവരുടെ ഓർമ്മകളും അനുഭവങ്ങളും പങ്കു വെച്ച് ദിശാബോധം നഷ്ടപ്പെട്ടുകൊണ്ടിരിയുന്ന പുതുതലമുറക്ക് അറിവിന്റെ നേർവഴികളേകി ശിഥിലമാകുന്ന ബന്ധങ്ങളുടെ മൂല്യസന്ദേശം പകർന്നു നൽകി. പരസ്പര ബന്ധങ്ങൾ നഷ്ടപ്പെടുന്ന പുതുതലമുറക്ക് ഈ സംഗമ വേദി പുത്തൻ അനുഭവമേകി. ഉച്ച ഭക്ഷണ ശേഷം കുടുംബാംഗങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.


പുത്തൻ അറിവുകളും അനുഭവങ്ങളും സൗഹൃദ ബന്ധങ്ങളും സമ്മാനിച്ച് വൈകുന്നേരം 7 മണിയോടെ സംഗമ വേദിയുടെ തിരശ്ശീല വീണു.

🙏


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org



👆09.11.2004 ലെ വെങ്ങാട് കുടുംബ സംഗമം -

ഒരു ചെറു വിവരണ കുറിപ്പ്

--------------- -- ---..

അനേകം കുടുംബാംഗങ്ങൾ ഉറങ്ങി ഉണർന്ന്, നിത്യശാന്തിയിൽ ലയിച്ച കഥകളുറങ്ങുന്ന പുരാതനമായ വെങ്ങാട് ശിവമംഗലം തറവാടിന്റെ കുടുംബസംഗമം 2024 നവംബർ 9 ന് EMS കമ്മ്യൂണിറ്റി ഹാളിൽ വളരെ ചിട്ടയായി ആഘോഷിച്ചു. സംഗമം വേണമോ വേണ്ടയോ അതുകൊണ്ടന്തുനേട്ടമാണ് ഉള്ളത് , ആർ ഇതിന് നേതൃത്വമേകി കാര്യങ്ങൾ നടത്തും എന്നീ വ്യർത്ഥമായ ചിന്തകളിൽ ആടിയുലഞ്ഞ സംരംഭം അവസാനം കുടുംബാഗമായ കൽ കത്തയിൽ വസിക്കുന്ന ശ്രീ മുകുന്ദൻ മുന്നിട്ടിറങ്ങി സംരംഭം നടത്തുവാൻ തീരുമാനിച്ചു. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും കെട്ടുപിണഞ്ഞൊടുവിൽ ഒരു നിയോഗം പോലെ ആഗ്രഹം സ്വാർത്ഥകമായി വിജയിച്ചു. നൂറു പേരിലധികം കുടുംബാംഗങ്ങളുടെ വരാമെന്ന പാതിസമ്മത പട്ടികയിൽ നിന്ന് പകുതി അംഗങ്ങൾ കൂടിയില്ലാതെ ശുഷ്ക സദസ്സുമായി വലിയ ഹാളിൽ പരിപാടികൾ നടത്തപ്പെട്ടു. ഒരു വെടിക്കെട്ടു പോലെ മന്ദഗതിയിൽ ആരംഭിച്ച് പതിയെ പടികളേറി വർണ്ണാഭമായ കലാ സായാഹ്നം കാഴ്ച വെച്ച് കലാശകൊട്ടോടെ പര്യവസാനിച്ചു. പങ്കെടുത്ത അംഗങ്ങൾ പരിപാടികൾ ഗംഭീരമാക്കി എന്നതിൽ സംശയമില്ല. പങ്കെടുത്ത അംഗങ്ങൾക്ക് പുത്തനുണർവ്വും അനുഭവവും പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഒരു തീരാനഷ്ടവുമാണ് സംഗമ ഫലം'


കാലത്ത് പ്രഭാത ഭക്ഷണ ശേഷം 9.30 ന് ആരംഭിച്ച പരിപാടിക്ക് മുതിർന്ന കുടുംബാംഗങ്ങൾ ചേർത്ത് ഭദ്രദീപം തെളിയിച്ച് വേദി പ്രകാശമാനമാക്കി. ശ്രീ പുല്ലാര ഉണ്ണി രചനയും ഈണവും നൽകിയ ശിവ മംഗലത്തപ്പനെ കുറിച്ച പ്രാർത്ഥന ശ്രീമതി വരദ ആർ വാരിയർ ഹൃദ്യമായി ആലപിച്ചു. തിലക വാരിയരുടെ മരുമകൻ ശ്രീ രവിയേട്ടൻ അദ്യക്ഷത വഹിച്ച യോഗത്തിന് ശ്രീ മുകുന്ദൻ സ്വാഗതം ആശംസിച്ചു.


കുടുംബത്തിലെ മുതിർന്ന വ്യക്തിത്വങ്ങൾക്ക് പൊന്നാട നൽകി ആദരിച്ചു. വെങ്ങാട് തറവാടിന്റെ അഞ്ച് തലമുറകളിലൂടെയുള്ള ചരിത്രം മൺമറഞ്ഞ പൂർവീകരെ അനുസ്മരിച്ച് ശ്രീ ബാബു വളരെ വിശദമായി, വ്യക്തമായി അവതരിപ്പിച്ച് പൂർവീകർക്ക് സ്മരണാഞ്ജലി അർപ്പിച്ചു.. അനുബന്ധമായി കുടുംബ ബന്ധങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും കുടുംബ സംഗമത്തിന്റെ മൂല്യങ്ങളെകുറിച്ചും കൂട്ടുകുടുംബ വ്യവസ്ഥിതിയുടേയും അണുകുടുംബ വ്യവസ്ഥിതിയുടേയും നന്മതിന്മകളെ കുറിച്ചും വെങ്ങാട്, മണ്ണഴി, പുല്ലാര എന്നീ തറവാടുകളിലെ ചരിത്രമിണക്കി പുല്ലാര ഉണ്ണി അവതരിപ്പിച്ച ആശംസഭാഷണം സദസ്യർ ഏറ്റുവാങ്ങി. ആശംസ ഭാഷണത്തിനൊടുവിലെ വെങ്ങാട് തറവാടും കുടുംബ ബന്ധങ്ങളും നൈമിഷികമായ മനുഷ്യ ജന്മാവസ്ഥകളും അർത്ഥമില്ലാത്ത ജീവിതചിന്തകളും പ്രമേയമായ പദ്യ ഗദ്യ കവിതാശകലങ്ങൾ ചേർത്ത വരികൾ സദസ്യരിൽ ചിലരെ മിഴിനീരണിയിച്ചു.


തുടർന്ന് കുടംബാംഗങ്ങളെ പരിചയപ്പെടുത്തൽ ചടങ്ങിൽ, എത്തിചേർന്ന അംഗങ്ങൾ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി. എല്ലാ കുടുംബത്തിനും സ്നേഹോപഹാരങ്ങൾ നൽകി. സമയം തന്റെ കർത്തവ്യമനുസരിച്ച് ഉച്ചഭക്ഷണ സമയം ഒരുമണിയായെന്നറിയിച്ചു. ഹാളിൽ ഭക്ഷണ വിതരണത്തിനുള്ള ഏർപ്പാടുകൾ തയ്യാറായി.


ഭക്ഷണഹാളിൽ മേശപ്പുറത്ത് നിരത്തിയ തുശനിലകളിൽ കുടുബസംഗമ ഐക്യമന്ത്രം ചൊല്ലി സ്വാതിഷ്ടമായ വിവിധ വിഭവങ്ങൾ യഥാസ്ഥാനങളിൽ നിരന്നു തങ്ങളുടെ ഐക്യം പ്രകടിപ്പിച്ച് കുടുംബ സംഗമത്തിന്റെ മാതൃക എത്തി ചേർന്നവർക്ക് കാണിച്ചു കൊടുത്തു. സദ്യയിലെ വിവിധ തരം രുചി കൂട്ടുകളെപ്പോലെ വ്യത്യസ്ഥ ആശയ വിചാരവികാരങ്ങൾ ഒന്നായി ചേർത്ത് കുടുംബാംഗങ്ങൾ പായസ മാധുര്യത്തോടൊപ്പം ഉദരത്തിനും ഒപ്പം മനസ്സിലും സന്തോഷവും തൃപ്തിയും പ്രദാനം ചെയ്തു.


തുടർന്ന് ക്യാമറാമേൻ എത്തിച്ചേർന്ന എല്ലാ വരേയും ഉൾപ്പെടുത്തി ഗ്രൂപ്പ് ഫോട്ടോ ക്ലിക്ക് ചെയ്തു.


പുല്ലാര ഉണ്ണിയുടെ കൃഷ്ണഗാനത്തോടെ ആരംഭിച്ച കലാപരിപാടികളിൽ പാട്ടും നൃത്തവും നാടൻ പാട്ടുകളും തിരുവാതിരക്കളിയുമായി കുടുബാംഗങ്ങളെല്ലാവരും ഒത്തുചേർന്ന് നല്ല ഒരു കലാ സായാഹനം കാഴ്ച വെച്ചു. നവംബർ 3 ന് വിവാഹിതരായ, കുടുംബാംഗം വിശ്വനാഥന്റെ മകൾ വിന്ദുജക്കും വരൻ വിഷ്ണുവിനും ആശംസകളേകി dedicate ചെയ്ത് പുല്ലാര ഉണ്ണി ആലപിച്ച ഗാനം ഏറെ ഹൃദ്യമായി. കുടുംബ സംഗമത്തെ ആധാരമാക്കി പുല്ലാര ഉണ്ണി എഴുതി അവതരിപ്പിച്ച കവിതയും സദസ്യർ ആസ്വദിച്ചു. പങ്കെടുത്ത കൊച്ചു കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി. കൂട്ടിനെത്തിയ അംഗറുടെ അനൗൺസ്മെന്റ് കലാ പരിപാടികൾക്ക് പ്രത്യേക ഊർജ്ജം പകർന്നു. 5.45ഓടെ കലാപരിപാടികൾ അവസാനിച്ചു.


കുടുംബ സംഗമത്തിത്തിന്റെ ഉത്തരവാദിത്വവും ചുമതലയും എറ്റെടുത്ത് പരിപാടികൾ ഭംഗിയാക്കാൻ പ്രയത്നിച്ച ശ്രീ മുകുന്ദനും സഹായ ഹസ്തങ്ങളേകിയ വ്യക്തിത്വങ്ങൾക്കും , സ്വാദിഷ്ടമായ പ്രഭാത ഭക്ഷണവും ഉച്ചസദ്യയും അത്താഴവും പാകം ചെയ്ത എത്തിച്ച കൊണൂർ ഉണ്ണിക്കും കമ്മ്യൂണിറ്റി ഹാൾ ഏർപ്പെടുത്തിയ വ്യക്തിക്കും ശബ്ദവും വെളിച്ചവും നൽകിയ വ്യക്തികൾക്കും, സംഗമത്തിൽ എത്തിചേർന്ന എല്ലാ കുടുംബാംഗങ്ങൾക്കും സ്നേഹത്തിന്റെ ഭാഷയിൽ ശ്രീ നന്ദകുമാർ വെങ്ങാടിന്റെ നന്ദി പ്രകാശനത്തോടെ വെങ്ങാട് കുടുംബസംഗമ പരിപാടികൾക്ക് തിരശ്ശീല വീണു.


പുത്തൻ അറിവുകളും, അനുഭവങ്ങളും മായാത്ത മുദ്രകൾ ചാത്തിയ ചാരിതാർത്യമോടെ കർമ്മസാക്ഷിയായ സൂര്യൻ പടിഞ്ഞാറോട്ടും കുടുംബാംഗങ്ങൾ അവരവരുടെ വാസസ്ഥലങ്ങളിലേക്കും യാത്ര തിരിച്ചു. രാത്രിയിലേക്കുള്ള ഭക്ഷണവും തയ്യാർ ചെയ്ത് പ്രത്യേകം സജ്ജികരിച്ചതിനാൽ എല്ലാവരും രാത്രി ഭക്ഷണ പൊതികളുമായി സ്വഗൃഹങ്ങളിലേക്ക് മടക്ക യാത്രക്ക് തയ്യാറായി.


ധന്യത പുൽകിയ നല്ലൊരു സ്നേഹ സംഗമവേളയിൽ പങ്കെടുക്കാൻ സാധിച്ചതിലും അതിലൊരു കണികയായി ഇഴചേർന്ന് തന്റെതായ കൈയ്യൊപ്പ് ചാർത്താൻ കഴിഞ്ഞതിലുമുള്ള ചാരിതാർത്ഥ്യത്തോടെ എല്ലാ കുടുംബാംഗങ്ങൾക്കും കൃഷ്ണപുരിയിലെ സ്നേഹാശംസകളും പ്രാർത്ഥനകളും പങ്കു വെക്കുന്നു.


സസ്നേഹം - പുല്ലാര ഉണ്ണി & സതി


775 views0 comments

Comments


bottom of page