top of page

Samastha Kerala Warrier Samajam Holds Malappuram District Convention in Tirur

Sep 22
1 min read
സമസ്ത കേരള വാരിയർ സമാജം മലപ്പുറം ജില്ലാ കൺവെൻഷൻ 2026 സെപ്റ്റംബർ 20-ന് നടന്നു
സമസ്ത കേരള വാരിയർ സമാജം മലപ്പുറം ജില്ലാ കൺവെൻഷൻ 2026 സെപ്റ്റംബർ 20-ന് നടന്നു

സമസ്ത കേരള വാരിയർ സമാജം മലപ്പുറം ജില്ലാ കൺവെൻഷൻ തിരൂർ ശ്രീ ചെറുതൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രം ഊട്ടുപുരയിൽ വെച്ച് 2026 സെപ്റ്റംബർ 20 ന് നടന്നു.

.

കോട്ടക്കൽ ആര്യവൈദ്യശാല ജോയിന്റ് ജനറൽ മാനേജർ (ഓപ്പറേഷൻസ്) ഗ്രൂപ്പ് ക്യാപ്റ്റൻ യു. പ്രദീപ് (റിട്ട.) പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഈ. വി. പ്രദീപ് വാരിയർ അധ്യക്ഷത വഹിച്ചു.


മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ജീവനക്കാരുടെ ശമ്പളം യഥാസമയം നൽകണമെന്നും കാലാനുസൃതമായ ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പിലാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ദേവസ്വം ജീവനക്കാരുടെ സേവന-വേതന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും തൊഴിലവകാശങ്ങൾ സംരക്ഷിക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് യോഗം ഉന്നയിച്ചു.


കെ. ഉണ്ണികൃഷ്ണ വാരിയർ, ടി. ഉണ്ണികൃഷ്ണ വാരിയർ, പ്രകാശ് വാരിയർ, ജയശ്രീ വി. എസ്., ജയശ്രീ എൻ., ജയലക്ഷ്മി വാരിയർ, ടി. വി. സുരേഷ് വാരിയർ എന്നിവർ സംസാരിച്ചു.


Samastha Kerala Warrier Samajam Holds Malappuram District Convention in Tirur


The Samastha Kerala Warrier Samajam successfully held its Malappuram District Convention at the Oottupura on September 20, 2026, of the Tirur Sree Cheruthrukovil Sree Krishna Temple.


Inaugurated by Gp. Capt. U. Pradeep (Retd.), Joint General Manager (Operations) of Kottakkal Arya Vaidya Sala, the event was presided over by District President E.V. Pradeep Warrier.



A major highlight of the convention was the passing of a resolution demanding urgent action from authorities regarding the welfare of Malabar Devaswom Board employees. The Samajam strongly urged for the timely disbursement of salaries, the implementation of periodic pay revisions, and overall improvements to the employees' service and wage conditions.


Prominent members, including K. Unnikrishna Warrier, T. Unnikrishna Warrier, and others, addressed the gathering.


Comments


bottom of page