Remembrance meeting of Ramachandra Warrier held
- warriers.org

- 4 days ago
- 1 min read
പ്രിയ കുടുംബാംഗങ്ങളെ🙏
ചന്ദ്രേട്ടൻ്റെ ( Ramachandra Warrier )പിണ്ഡം അടിയന്തിര ചടങ്ങുകൾ ഭംഗിയായി കഴിഞ്ഞു. ഞങ്ങൾ കുറച്ചു പേര് നമുക്കെല്ലാവർക്കും വേണ്ടി തിരുവില്വാമല ഐവർമഠത്തിൽ പോയിരുന്നു. ചന്ദ്രേട്ടന് പ്രണാമം അർപ്പിച്ചു, നമസ്കരിച്ചു🙏
ആത്മശാന്തിക്കായി പ്രാർത്ഥിച്ചു.
ചടങ്ങുകൾക്ക് ശേഷം അവിടെ എത്തിയവർ എല്ലാം ചേർന്ന് അവരുടെ കുടുംബത്തോടൊപ്പം (നമ്മുടെ കുടുംബത്തോടൊപ്പം) ചെറിയ ഒരു അനുസ്മരണ യോഗവും കൂടി.
എല്ലാവരും ചന്ദ്രേട്ടനെ കുറിച്ചും, നമ്മുടെ കൂട്ടായ്മയെക്കുറിച്ചും നല്ല രീതിയിൽ സംസാരിച്ചു. സത്യത്തിൽ തുടക്കത്തിൽ ആർക്കും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.
സങ്കടം കൊണ്ട് ഒരു വാക്കുപോലും പുറത്ത് വരില്ലായിരുന്നു. അത്രക്കും അടുപ്പമായിരുന്നു ചന്ദ്രേട്ടനുമായി ഓരോരുത്തർക്കും.
ഈ കൂട്ടായ്മ എന്താണോ ചന്ദ്രേട്ടൻ ഉദ്ദേശിച്ചത്, എങ്ങനെയാണോ കഴിഞ്ഞ പത്തുവർഷം കൊണ്ട് നടന്നത് അതേപടി, അച്ചടക്കത്തോടെ, സ്നേഹത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതായി എല്ലാവരും ആവശ്യപ്പെട്ടു. ഗ്രൂപ്പ് അഡ്മിൻ ആയി ചന്ദ്രേട്ടൻ്റെ സഹധർമിണി വത്സല ചേച്ചിയുടെ സഹോദരൻ ബാലകൃഷ്ണൻ മാഷ് നമ്മൾക്കൊപ്പം ഉണ്ടാകും. എല്ലാവരും ഒത്തൊരുമിച്ച് ഒരുകുടുംബമായി മുന്നോട്ട് പോകാം🙏
ചന്ദ്രേട്ടൻ്റെ കുടുംബത്തോടൊപ്പം എന്നും നമ്മൾ ഉണ്ടാകുമെന്ന പൂർണ്ണ വിശ്വാസത്തോടെ🙏
ചന്ദ്രേട്ടൻ്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു കൊണ്ട്, അദ്ദേഹത്തിൻ്റെ ആത്മാവിൻ്റെ മോക്ഷപ്രാപ്തിക്ക് പ്രാർത്ഥിച്ചുകൊണ്ട്, വാരിയേഴ്സ് ന്യൂസ് ഫ്ലാഷ് കുടുംബങ്ങൾക്ക് വേണ്ടി🙏🙏🙏നന്ദി, നമസ്ക്കാരം🙏🙏🙏
( report by Guruvayoor Satheeshan Varier)
ആത്മാവിൻ്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു: Warriers.org

































A well deserved remembrance get together