"സുഹൃത്തുക്കളെ,എന്റെ ഇതുവരെയുള്ള ജീവിതാനുഭവങ്ങൾ ഒരു പുസ്തക രൂപത്തിൽ ഈ മാസം ജനുവരി 17 ന് പ്രസിദ്ധീകരിക്കുന്നു.കോഴിക്കോട് ബസ്സ്റ്റാൻഡിന് സമീപമുള്ള കെ.പി കേശവമേനോന് (മാതൃഭൂമി ബുക്സ്റാൾ )ഹാൾ വെച്ചു വൈകുന്നേരം 5മണിക്ക് ശ്രീ എം മുകുന്ദൻ ശ്രീമതി കെ പി സുധീരയ്ക്കു നൽകിയാണ് പുസ്തക പ്രകാശനം നിർവഹിക്കുന്നത് .എന്റെ ജീവിതകഥ തന്നെയാണ് ഇതിന്റെ പ്രതിപാദം.ആരോഗ്യ ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഒരു ഓൺകോളജിസ്റ്റിന്റെ അനുഭവങ്ങൾ ചികിത്സ തേടിയെത്തുന്നവരുടെ കഥകൾ കൂടിയാണ്.ഒരു ഡോക്ടറെ സംബന്ധിച്ചെടുത്തോളം രോഗിയെ അറിയുക എന്നുള്ളതാണ് പ്രധാനം .മുന്നിലെത്തുന്ന ഓരോ രോഗിയും ഒരർത്ഥത്തിൽ ഒരു പ്രപഞ്ചമാണ് .ഒരു രോഗിയുടെ ഉള്ളറിയുമ്പോഴാണ് അയാളുടെ അനുഭവങ്ങൾ ചികിത്സകനിലേക് പരകായ പ്രവേശം ചെയ്യുന്നത്.ഡോക്ടർ രോഗി ബന്ധം അതിന്റെ ഉച്ചസ്ഥായിൽ എത്തുമ്പോഴാണ് രോഗശാന്തി ഉണ്ടാകുന്നതത്രെ.ജീവിതത്തിലെ അത്തരം അമൂല്യ നിമിഷങ്ങൾ അങ്ങോളം ഇങ്ങോളം ഈ പുസ്തകത്തിൽ നിങ്ങൾക്കു കാണാൻ കഴിയും.എല്ലാം അവസാനിച്ചെന്ന തോന്നലിൽ അന്ത്യം കാത്തു നിൽക്കുന്നവരിൽ ഒരാളുടെങ്കിലും ഹൃദയം തൊട്ടുണർത്താൻ കഴിയുമെങ്കിൽ ,സങ്കടങ്ങൾ കൊണ്ട് വലയുന്നവരുടെ മുറിവുകളിൽ ഒരു ലേപനമായി പുരട്ടപെടാൻ ഈ അക്ഷരങ്ങൾക്ക് കഴിയുമെങ്കിൽ ഞാൻ കൃതാർത്ഥനായി.വായിച്ചു അഭിപ്രായം പറയുമല്ലോ"
Hello friends,I have been working on a book,compiling all my experiences right from my childhood to recent past as an oncologist.The official release is scheduled on January 17th at 5pm.Please do join us to share the joy of an important moment in my life.Expecting your blessings and prayers 🙏🏼🙏🏼🙏🏼
: Dr. Narayanankutty Warrier
Congratulations & Best wishes: warriers.org
Books are available at:
https://dcbookstore.com/books/cancer-katha-parayumbol
Opmerkingen