top of page

Ramanathan master passed away

മുളയം : കുട്ടനെല്ലൂർ വാരിയത്ത് രാമനാഥൻ മാസ്റ്റർ (85) അന്തരിച്ചു. അച്ഛൻ പരേതനായ നെട്ടിശ്ശേരി വാരിയത്ത് രാമവാരിയർ. അമ്മ കുട്ടനെല്ലൂർ വാരിയത്ത് പരേതയായ അമ്മിണി വാരസ്യാർ. ഭാര്യ ഇന്ദിര ( റിട്ടയേർഡ് അധ്യാപിക)

മക്കൾ വിജി (അധ്യാപിക), രാജി (മുംബൈ). മരുമക്കൾ ബാലകൃഷ്ണൻ (റിട്ടയേർഡ് അദ്ധ്യാപകൻ), വിജയ് ( മുംബൈ).

രാമനാഥൻ മാസ്റ്റർ, മുളയം ഇക്കണ്ട വാരിയർ മെമ്മോറിയൽ എൽ പി സ്കൂൾ സ്കൂൾ അദ്ധ്യാപകനായിരുന്നു. നിരവധി വർഷങ്ങൾ കോൺഗ്രസ്സിന്റെ മണ്ഡലം പ്രസിഡന്റ്‌ ആയിരുന്നു. നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വലക്കാവ് ക്ഷീരോൽപാദക സഹകരണ സംഘം(മിൽവേ) പ്രസിഡന്റ്‌, മുളയം പനങ്ങാട്ടുകര ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ്‌ തുടങ്ങി നിരവധി സ്ഥാനങ്ങൾ പൊതു പ്രവർത്തന രംഗത്ത് വഹിച്ചിട്ടുണ്ട്.

മൃതശരീരം നാളെ 10.30 മുതൽ 2 മണി വരെ മുളയത്തെ വീട്ടിൽ പൊതു ദർശനത്തിനു വെച്ച ശേഷം സംസ്ക്കാരം 3 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്‌കരിക്കും.

ആദരാഞ്ജലികൾ 🙏: warriers.org



2 Comments


Ram Mohan
Ram Mohan
Dec 05, 2025

Praying for sadgati of the departed atma

Like

subashwarrier
subashwarrier
Nov 29, 2025

ആദരാഞ്ജലികൾ....

Like
bottom of page