top of page

Rama Warrier passed away

ഒല്ലൂർ ആവിണിശേരി വാരിയത്ത് രാമ വാരിയർ (87) ഇന്നു ( 7-10-2025) കാലത്ത് ദിവംഗതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.പത്നി മുളയത്തു വാരിയത്ത് ശാന്തകുമാരി വാരസ്യാർ . മക്കൾ: രമേശ് ( ദുബായ്), രഘു ( എൽ ഐ സി ഡെവലപ്മെന്റ് ഓഫീസർ കൊടുങ്ങല്ലൂർ), രാജൻ ( ധനലക്ഷ്മി ബാങ്ക് തൃശ്ശൂർ), രാജേശ്വരി ( എച്ച് എസ് എ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ നെല്ലിക്കുത്ത്, മലപ്പുറം ).

മരുമക്കൾ പാർവതി, ചിത്ര( എച്ച് എം ടി, കളമശ്ശേരി )

, ദിവ്യ, പ്രമോദ് ( റിട്ടയേഡ് ജോയിന്റ് ആർടിഒ ). നാളെ ( 8-10-2025) കാലത്ത് പത്തുമണിക്ക് സ്വ വസതിയിൽ സംസ്കാരം.🙏


ആദരാഞ്ജലികൾ 🙏: warriers.org


Following is tribute by Sri.T . Sivan

"രാമേട്ടന്

ആദരാഞ്ജലികൾ ... .....


നാങ്കുളം രാമേട്ടൻ ഇന്ന് അന്തരിച്ചു .

വാർദ്ധഹ്യസഹജമായ അസുഖത്തേ

തുടർന്ന് എൺപത്തിയേഴാം വയസ്സിൽ

ആണ് മരണം .


പെരുവനം ആറാട്ടുപുഴ പൂര കൂട്ടായ്മയിലെ

24 ക്ഷേത്രങ്ങളിൽ ഒന്നായ നാംങ്കുളം ശാസ്താവിൻ്റെ വലം കൈ ആയിരുന്നു

നാംങ്കുളം രാമേട്ടൻ എന്ന അവിണിശ്ശേരി

വാര്യത്തെ രാമ വാരിയർ .


പെരുവനം ആറാട്ടുപുഴ പൂരങ്ങൾ നിലനിറുത്തി കൊണ്ട് പോവാൻ വേണ്ടി ഉണ്ടാക്കിയ പെരുവനം ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മറ്റിയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ ആയിരുന്നു .

വയ്യാതെ ആവുന്നത് വരെ

നാംങ്കുളത്തിൻ്റെ പ്രതിനിധിയും

ആയിരുന്നു . ഭാരവാഹി സ്ഥാനം

എന്തെങ്കിലും ഉണ്ടായിരുന്നോ

എന്ന് ഓർമ്മയില്ലാ .


2001 മുതൽ എടക്കുന്നിയുടെ പ്രതിനിധിയായി സെൻട്രൽ കമ്മറ്റിയിൽ രാമേട്ടന് ഒപ്പം പ്രവർത്തിക്കാൻ പലപ്പോഴും എനിക്കും അവസരം ഉണ്ടായിട്ടുണ്ട് .


രാമേട്ടനെ പോലെ ഉള്ളവരുടെ

കൂട്ടായ്മയുടെ ദീർഘവീക്ഷണം

പരിശ്രമം പ്രവർത്തനം കൊണ്ട്

ആണ് പെരുവനം പൂരവും

ആറാട്ടുപുഴ പൂരവും ഇന്നും

നിലനിൽക്കുന്നത് .


രാമേട്ടൻ കാരണം ആണ്

നാംങ്കുളം ശാസ്താവ്

പൂരങ്ങളിൽ നില നിന്നതും .

എല്ലാ സ്ഥലത്തേക്കും വിളക്ക് പിടിച്ച് ശാസ്താവിനെ അദ്ദേഹം തന്നെ ആണ് കൊണ്ട് പോയിരുന്നത് .


ഒരിക്കൽ കൂടി

രാമേട്ടന് പ്രണാമം"

ree

1 Comment


ആദരാഞ്ജലികൾ....

Like
bottom of page