Pathirappully Variam - Family Get-together
- warriers.org

- Oct 13
- 1 min read
പാതിരപ്പുള്ളി വാര്യം: കുടുംബ സദസ്സ്.
ഒക് 13, 2025.
കാടഞ്ചേരി ( between Kuttippuram & Edappal) പാതിരപ്പുള്ളി വാര്യം വാർഷിക കുടുംബ സദസ്സ് ഒക്റ്റോബർ 12, ഞായറാഴ്ച്ച തറവാട്ടിനടുത്ത് പി വി നാരായണൻ്റെ ഗൃഹാങ്കണത്തിൽ വച്ച് സമംഗളം നടന്നു. പല തലമുറകളിൽ പെട്ട 40ഓളം പേർ സദസ്സിൽ പങ്കെടുത്തു.
പാതിരിപ്പുള്ളി വാര്യത്തെ കഴിഞ്ഞ വർഷം നിര്യാതനായ പി വി കൃഷ്ണ ദാസ്സിന് സദസ്സ് മൌനാഞ്ജലി അർപ്പിച്ചു.
വിനോദ് കുമാറിൻറ്റെ മകൾ ശ്രീഹാരയുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടികളിലും ചർച്ചയിലും അംഗങ്ങൾ സജീവമായി പങ്കെടുത്തു.
അടുത്ത കുടുംബ സദസ്സ് 2026 ഒക്റ്റോബറിൽ നടത്താനുള്ള തീരുമാനമെടുത്ത ശേഷം സ്മരണകൾ പങ്കു വച്ചും വിഭവ സമൃദ്ധമായ സദ്യ ആസ്വദിച്ചും സദസ്സ് പിരിഞ്ഞു.
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org



Comments