MS Chandrasekhara Warrier passed away
Updated: Aug 11, 2021
തൊടുപുഴ പെരുമ്പിള്ളിച്ചിറ വാര്യത്ത് (രാജ് നിവാസ്) എം.എസ്.ചന്ദ്രശേഖര വാര്യർ (96 വയസ്സ്) 11-08-2021 ന് നിര്യാതനായ വിവരം വ്യസനപൂർവ്വം അറിയിക്കുന്നു.
ഭാര്യ - തകഴി തെക്കെ വാര്യത്ത് പുഷ്കല (അമ്മിണി). സംസ്കാരം ഇന്ന് ഉച്ചയ്ക്ക്.. മണിക്ക് സ്വവസതിയിൽ
മക്കൾ - ജീവരാജ് , മായ
മരുമക്കൾ - ആശാലത, കൃഷ്ണ വാര്യർ
കൊച്ചു മക്കൾ - അനൂപ്, അഞ്ജു, ശ്രീപ്രിയ, പ്രസാദ്, ഗായത്രി
പരേതനായ ഡോക്ടർ എസ്.രാമകൃഷ്ണ വാര്യർ സഹോദരനും, തിരുവനന്തപുരം സമാജം യൂണിറ്റ് പ്രസിഡന്റ് ആർ.രാജൻ, ആർ.ഈശ്വര വാര്യർ, ആർ.മനോഹരൻ, ഡി.കാഞ്ചനം, ഡി.ഇന്ദിര, ഡി.ശോഭന എന്നിവർ ഭാര്യ പുഷ്കലയുടെ സഹോദരങ്ങളുമാണ്
മുൻപ് കോട്ടയത്ത് കേരളഭൂഷണം, കേരളദ്ധ്വനി എന്നീ പത്രമാദ്ധ്യമങ്ങളിൽ മുഖ്യ പത്രാധിപരായും, ഡി.സി ബുക്സിൽ പബ്ലിക്കേഷൻ ജനറൽ മാനേജരായും പ്രവർത്തിച്ചിരുന്നു. 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന സ്വതന്ത്ര തർജ്ജമ, മറ്റു ഗ്രന്ഥങ്ങൾ, കവിതാസമാഹാരങ്ങൾ, നിഘണ്ഡുക്കൾ, ലേഖനങ്ങൾ തുടങ്ങിയവ രചിച്ചിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കവിതകൾ രചിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സിദ്ധാർത്ഥൻ, ജനകീയൻ എന്നീ തൂലികാ നാമങ്ങളിൽ മനോരാജ്യം ആഴ്ചപ്പതിപ്പുകളിൽ സ്ഥിരമായി തത്വചിന്താപരമായും, ജനകീയ വിഷയപരമായും എഴുതിവന്നിരുന്നു. സിദ്ധാർത്ഥൻ്റെ പേരിൽ എഴുതിയിരുന്ന ചിന്താധാരകൾ പിന്നീട്, പല പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആദരാഞ്ജലികൾ : warriers.org

