Mohana Warrier passed away
- warriers.org

- Sep 12, 2021
- 1 min read
തൃശ്ശൂർ ജില്ലയിൽ ചക്കംകുളങ്ങര വാരിയത്ത് മോഹന വാരിയർ (73) ഇന്ന് വെളുപ്പിന് 5 മണിക്ക് നിര്യാതനായി. ഭാര്യ - ശോഭന. മക്കൾ പ്രവീൺ, പ്രമീള. സഹോദരങ്ങൾ വിജയൻ, ഗംഗാധരൻ, ശൈലജ, പരേതയായ വാസന്തി, വത്സല, വിനയൻ, പരേതനായ രാജൻ, ഉണ്ണി.
സമസ്ത കേരള വാരിയർ സമാജം ഇരിങ്ങാലക്കുട മേഖലയിൽ സജീവമായി പ്രവർത്തിക്കുകയും തലോർ യുണിറ്റ് സ്ഥാപിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്തു. കാൽ നടയായി യാത്ര ചെയ്ത് 100 ൽ അധികം വാര്യങ്ങളെ സമാജത്തിൽ അംഗങ്ങൾ ആക്കി മാതൃകപരമായ പ്രവർത്തനം കാഴ്ച വച്ചു. സമാജത്തിന്റെ ആദ്യ കാല പരിമിതികളിൽ നിന്നും അക്ഷീണം പ്രയത്നിച്ചു. മരിക്കുവോളം തലോർ യൂണിറ്റിന്റെ ഉപദേശക സ്ഥാനത്ത് ഉണ്ടായിരുന്നു.
ആദരാഞ്ജലികൾ: warriers.org



Heartfelt condolences.
ആദരാഞ്ജലികൾ
ആദരാഞ്ജലികൾ