V.Manoharan Warrier, 78, of Valakkulathu Variam (Malappuram) passed away (fell down from running train ) on his journey to Gujrat on 16th Feb 2023. Wife: AV Meenakumari ( Ayyappan Kavu Variam, Pirayiri, Palakkad). Children: Bindu, Biju, Grand children: Sooraj, Varun. May the atma attains moksha: warriers.org
ചരമം അറിയിപ്പ്
നാഗർകോവിൽ - ഗാന്ധിധാം എക്സ്പ്രസ്സിൽ യാത്രക്കാരനായിരുന്ന ശ്രീ. മനോഹര വാര്യർ (78) ഇന്നലെ രാത്രിയിൽ വാപിക്ക് സമീപം വെച്ച് കാണാതാക്കുകയുണ്ടായി. കച്ച് കേരളാ സമാജത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫെഗ്മയുമായി ബന്ധപ്പെടുകയും സമാജം പ്രവർത്തകരുടെ അന്വേഷണത്തിൽ പൽഗർ റെയിൽവേ സ്റ്റേഷന് കുറച്ചരികെ ശ്രീ. മനോഹർ വാര്യരെ അപകടകരമായ നിലയിൽ കണ്ടെത്തുകയുണ്ടായി. എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അദ്ദേഹം മരിക്കുകയ്യുണ്ടായി. കാണാതായ വിവരമറിഞ്ഞയുടൻ അദ്ദേഹത്തിനൊപ്പം സഞ്ചരിച്ച മകൻ തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങുകയുണ്ടായി. ശ്രീ. വാര്യരുടെ ഭാര്യയും മകളും യാത്ര തുടരുകയും ഗാന്ധിധാമിൽ ഇന്ന് ഉച്ചയ്ക്ക് എത്തിച്ചേരുകയുമുണ്ടായി.
കച്ച് കേരളാ സമാജം ഭാരവാഹികൾ അവരെ ആദിപ്പൂരിലുള്ള വസതിയിൽ എത്തിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും കുടുംബത്തെ നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കാമെന്ന് അറിയിക്കുകയുമുണ്ടായി.
അതനുസരിച്ച് ഇന്ന് തന്നെ ആ കുടുംബത്തെ അഹമ്മദാബാദിൽ എത്തിക്കുകയും അവിടെ നിന്ന് വിമാന മാർഗ്ഗം നാട്ടിലെത്തിക്കുന്നതുമാണ്.
ശ്രീ. മനോഹർ വാര്യരുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതാണ്. ഇദ്ദേഹത്തിന്റെ മരുമകൻ ശ്രീ. സോമസുന്ദരം ജെഎം ബക്സിയിലെ ഉദ്യോഗസ്ഥനാണ്.
ശ്രീ. വാര്യരുടെ മിസ്സിംങ് അറിഞ്ഞയുടൻ അന്വേഷണം നടത്തുകയും കണ്ടെത്തുകയും സഹായിക്കുകയും ചെയ്ത ഫെഗ്മയുടെയും പൽഗർ മലയാളി സമാജത്തിന്റെ എല്ലാ അംഗങ്ങൾക്കും കൃത ഞ്ജ രേഖപ്പെടുത്തുന്നു.
ശ്രീ. വാര്യരുടെ അകാല മരണത്തിൽ അനുശോചിക്കുന്നു. കുടുംബത്തിന്റെ ദു:ഖത്തിൽ ഒരിക്കൽ കൂടി പങ്കു ചേരുന്നു.
ആദരാഞ്ജലികളോടെ,
കച്ച് കേരളാ സമാജം മാനജിംങ് കമ്മിറ്റി
Adaranjalikal.
ആദരാഞ്ജലികൾ...