top of page

K. T. Krishnawarrier Memorial Award presented to K. V. Ramakrishnan

Updated: 21 hours ago

കെ. ടി. കൃഷ്ണവാര്യർ സ്മൃതിപുരസ്കാരം കെ. വി. രാമകൃഷ്ണന് സമ്മാനിച്ചു


കവി കെ. ടി. കൃഷ്ണവാരിയരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മൂന്നാമത് സ്മൃതിപുരസ്കാരം ശ്രീ. കെ. വി. രാമകൃഷ്ണന് ശനിയാഴ്ച, ഡിസംബർ 6 ന് സമ്മാനിച്ചു. കവിയുടെ മൂന്നാം ചരമദിനത്തോടനുബന്ധിച്ച് ശ്രീ. രാമകൃഷ്ണൻ്റെ വസതിയിൽ കുടുംബാങ്കങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ലളിതമായ ചടങ്ങിൽ കവിപത്നി ജയശ്രീ വാരിയർ പുരസ്കാരം സമ്മാനിച്ചു.


ശ്രീ. രാമകൃഷ്ണൻ മലയാള സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് മുപ്പതിനായിരം രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പുരസ്കാരം നൽകിയത്. പ്രഥമ പുരസ്കാരം കവി എൻ. കെ. ദേശത്തിനും, രണ്ടാമത്തെ പുരസ്കാരം ഡോ. എം. ലീലാവതിയ്ക്കുമാണ് നൽകിയത്.


ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ വിജയൻ ശ്രീ. രാമകൃഷ്ണൻ്റെ പഠനകാലത്തെയും , പ്രവർത്തനമണ്ഡല ത്തിലേയും, സാഹിത്യ പ്രവർത്തനങ്ങളെക്കുറിച്ചും ഉള്ള അനുഭവങ്ങൾ പങ്കു വെച്ചു. മറുപടി പ്രസംഗത്തിൽ ശ്രീ. രാമകൃഷ്ണൻ കവി കെ ടി കൃഷ്ണവാരിയരെ കുറിച്ചുള്ള ഓർമ്മകൾ പുതുക്കി.


കേരള സാഹിത്യ അക്കാദമി അവാർഡുനേടിയ 'അക്ഷരവിദ്യ', കനക ശ്രീ അവാർഡുനേടിയ 'കൊട്ടും ചിരിയും', കക്കാട് അവാർഡും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാഹിത്യപുരസ്കാരവും മൂടാടി ദാമോദരൻ അവാർഡും നേടിയ 'രാജശില്പി' എന്നിവയ്ക്കു പുറമെ, 'വരണ്ട ഗംഗ', 'അഗ്നിശുദ്ധി', 'കെടാവിളക്ക്', 'നാഴികവട്ട', 'ചതുരംഗം', 'പുതിയ സാരഥി' മുതലായവയാണ് ശ്രീ. രാമകൃഷ്ണന്റെ മുഖ്യകവിതാസമാഹാരങ്ങൾ. 'കവിതയും താളവും', 'കാവ്യചിന്തകൾ ' തുടങ്ങിയവ ലേഖനസമാഹാരങ്ങൾ. ‘കനൽചുവടുകൾ’ അദ്ദേഹത്തിന്റെ ആത്മകഥ.

More details:


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐 : warriers.org


ree


Comments


bottom of page