കിള്ളിമംഗലം :- കിള്ളിമംഗലം വാരിയത്ത് രാമവാരിയർ (കെ ആർ വാരിയർ - 103) ദില്ലിയിലെ ഗുരുഗ്രാമിലുള്ള മകളുടെ വസതിയിൽ നിര്യാതനായി. ചെമ്പൂരിൽ താമസിച്ചിരുന്ന അദ്ദേഹം അഞ്ച് പതിറ്റാണ്ടിലധികം മുംബൈയിൽ "കാറിയേഴ്സ് ആർട്ട് മോൺടേജ്" എന്ന പരസ്യ സ്ഥാപനം നടത്തി. അക്കാലത്ത്, അനാസിനടക്കം നിരവധി പ്രമുഖ മരുന്നുകളുടെ പരസ്യവും പാക്കേജിങ്ങും രൂപകൽപന ചെയ്തിട്ടുണ്ട്.
പരേതയായ ഉക്കത്ത് രാധ വാരസ്യാർ ഭാര്യയും ഡോ.രഞ്ജിനി വാരിയർ (ദില്ലി), രാജീവ് വാരിയർ (ലണ്ടൻ) എന്നിവർ മക്കളും ഡോ.സോമനാഥ് മുഖർജി (ദില്ലി), ബിന്ദു (ലണ്ടൻ) എന്നിവർ മരുമക്കളുമാണ്. സംസ്കാരം വ്യാഴം വൈകീട്ട് ഗുരുഗ്രാമിൽ.
ആദരാഞ്ജലികൾ 🙏: warriers.org
Comments