top of page

K N Krishna Warrier passed away

കെ.എൻ.കെ. മാസ്റ്റർ (കെ.എൻ. കൃഷ്ണവാര്യർ) 28-08-2025 അന്തരിച്ചു


അദ്ധ്യാപകൻ, പൊതുപ്രവർത്തകൻ എന്നീ നിലകളി സമൂഹത്തിന് മാതൃകയായ കെ. എൻ. കൃഷ്ണവാര്യർ (കെ.എൻ.കെ. മാസ്റ്റർ- 90) ഇനി ഓർമ്മ. കൃഷ്ണവാ ര്യരായല്ല, കെ.എൻ.കെ. മാസ്റ്ററാ യാണ് അദ്ദേഹത്തെ തലമുറകൾ അറിഞ്ഞത്. മൂന്ന് ദശാബ്ദത്തിലേ റെക്കാലം അദ്ധ്യാപന രംഗത്തു ണ്ടായിരുന്നു.


കലാസാംസ്കാരിക സാമൂഹിക പ്രവർത്തകൻ, സംഘാടകൻ, രാഷ്ട്രീയ നേതാവ്, സാമുദായിക പരിഷ്കർത്താവ് എന്നീ നിലകളിൽ മലബാർ മേഖലയിൽ പ്രസിദ്ധനാ യിരുന്നു. കെ.വി.ശങ്കര വാര്യരുടെ യും കോഴിക്കോട്കോക്കാട് നടുവി ൽ വീട്ടിൽ ലക്ഷ്മീവാരസ്യാരുടെയും ഏഴ്മക്കളിൽ മൂന്നാമനായി ആയിരുന്നു ജനനം.

കെ.എൻ. കൃഷ്ണവാര്യർ

ബ്രിട്ടീഷ്ഭരണകാല ത്തെ ഭക്ഷ്യക്ഷാമം, മലമ്പനി, ദാരിദ്ര്യം തുടങ്ങി സകല നരകയാതനകളും അനുഭവിച്ചായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. 1956 ൽ താൻ പഠിച്ച വയനാട് അഞ്ചു കുന്ന് ഗാന്ധി മെമ്മോറിയൽ യു. പി സ്കൂളിൽ ജോലി ലഭിച്ചു.


1980 മുതൽ സ്കൗട്ട്സ് അ ദ്ധ്യാപകനായ കൃഷ്ണവാര്യർ, ഭാ ര്യയെയും കുട്ടികളെയും സ‌ൗ ട്ട് പ്രസ്ഥാനത്തോട് ചേർത്തുനി റുത്തി. ശാസ്ത്രമേളകളിലും കലാ കായിക മത്സരങ്ങളിലും വിദ്യാ ർത്ഥികളെ പങ്കെടുപ്പിക്കുന്നതി ലും സമ്മാനം നേടിയെടുക്കുന്ന തിലും മുഖ്യ പങ്കുവഹിച്ചു.സി.പി. ഐ മാനന്തവാടി താലൂക്ക് സെക്രട്ടറി, വയനാട് ജില്ലാ അസി. സെക്രട്ടറി, ജില്ലാ സെക്രട്ടേറിയ റ്റ് അംഗം, കണ്ണൂർ ജില്ലാ കൗൺ സിൽ അംഗം, എ.ഐ.വൈ.എഫ് താലൂക്ക് സെക്രട്ടറി, മാനന്ത വാടി താലൂക്ക് ലാൻഡ് ബോർ ഡ് മെമ്പർ, വയനാട് ജില്ലാ ആ ർ.ടി.എമെമ്പർ, അഞ്ചുകുന്ന്കോ -ഓപ്പറേറ്റീവ്സൊസൈറ്റി മെമ്പ ർ, ക്ഷീര സൊസൈറ്റി മെമ്പർ,ജി ല്ലാ ഹോമിയോ ആശുപത്രി ഉപ ദേശകസമിതി മെമ്പർ, അഞ്ചുകു ന്ന്ഗ്രാമീണകലാസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.


ഭാര്യ: പരേതയായ പി.വി.ഇ ന്ദിര ടീച്ചർ. മക്കൾ: പ്രൊഫ. കെ. ഐ.ജയശങ്കർ (കാസർകോട് കേരള കേന്ദ്ര സർവകലാശാല നിയമപഠനവിഭാഗംഡീൻ),കെ.


ഐ.സത്യൻ(ആരോഗ്യവകുപ്പ്). മരുമക്കൾ: ഇ.വി.ചിത്ര(സ്ട്രക്ചറ ൽഎൻജിനിയർ),ജൈത്ര(സ്കൂ ൾ അദ്ധ്യാപിക).

സംസ്കാരം ഇന്നു ( 29-08-2025) നടത്തി.


ആദരാഞ്ജലികൾ 🙏: warriers.org


ree

1 Comment


ആദരാഞ്ജലികൾ...

Like
bottom of page