top of page

Haripad Unit Annual Meeting

സമസ്ത കേരള വാര്യർ സമാജം ഹരിപ്പാട് യൂണിറ്റ് 42 മാത് വാർഷിക സാംസ്‌കാരിക സമ്മേളനവും കുടുംബ സംഗമവും 2022 ഏപ്രിൽ 10 നു ഞായറാഴ്ച തഴക്കര ശ്രീസുബ്രമണ്യ സ്വാമി ക്ഷേത്രം പഞ്ചാമൃതം ആഡിറ്റോറിയത്തിൽ ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ് , തഴക്കര സുബ്രമണ്യ സ്വാമി ക്ഷേത്ര ഹൈന്ദവ സേവാസമിതി പ്രസിഡന്റ് ശ്രീ . മുരളീധരൻ , തഴക്കര ഭദ്രദീപ പ്രോജ്വലനം നടത്തി . സമ്മേളനം ഉത്ഘാടനം സാഹിത്യ പ്രവർത്തക സഹകരണ സംഗം പബ്ലിക്കേഷൻസ് മാനേജർ , എം ജി യൂണിവേഴ്സിറ്റി മുൻ അസിസ്റ്റന്റ് എഡിറ്റർ & പബ്ലിക്കേഷൻസ് ഡയറക്ടർ , കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീ. ഡോക്ടർ രാധാകൃഷ്ണ വാര്യർ നിർവഹിച്ചു . തദവസരത്തിൽ ശ്രീ. കലാധരൻ വാര്യർ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ . എം കെ സി വാര്യർ , ശ്രീ. ഗോവിന്ദ വാര്യർ എന്നിവർ ആശംസ പ്രസംഗം നിർവഹിച്ചു .

വാര്ഷികത്തോടനുബന്ധമായി കഴിഞ്ഞ വര്ഷം യൂണിറ്റ് തലത്തിൽ നടത്തിയ പ്രതിമാസ വെബ്ബിനാർ സാരഥികളെ ആദരിച്ചു , 2021 - 22 വര്ഷം ഔദ്യോഗിക സേവന രംഗത്ത് നിന്നും വിരമിക്കുന്ന സമുദായ അംഗങ്ങളെ ആദരിച്ചു , യൂണിറ്റിലെ വിവിധ വിദ്യാഭ്യാസ എൻഡിയോഡമെന്റുകൾ വിതരണം ചെയ്തു . സമ്മേളനത്തിന് ശ്രീ. വിജയകുമാര് വാര്യർ കൃതജ്ഞത രേഖപ്പെടുത്തി .

2022 - 23 വർഷത്തെ ഭാരവാഹികൾ ആയി

പ്രസിഡന്റ് : ശ്രീ. കലാധര വാര്യർ , കലാലയം , ഹരിപ്പാട്

വൈസ് പ്രസിഡന്റ് : ശ്രീ. രുദ്രൻ വാര്യർ , ഐശ്വര്യ , തഴക്കര

സെക്രട്ടറി : ശ്രീ. അനിൽകുമാർ , ദേവകി മന്ദിരം , എരുവ

ജോയിന്റ് സെക്രട്ടറി : ഹരികൃഷ്ണൻ വാര്യർ , വടക്കേ വാര്യം , പത്തിയൂർ

ഖജാൻജി : ശ്രീ. സത്യൻ വാര്യർ , വരിക്കോലിൽ വാര്യം ചേപ്പാട്

എന്നിവരെ ഐക്യകണ്ഡേന തിരഞ്ഞെടുത്തു .

ഓഡിറ്റർ ആയി ശ്രീ. ഹരിമാധവൻ FCA യും തിരഞ്ഞെടുത്തു .

More photos at

https://bit.ly/3LYfgc1


Congratulations to the organizers and participants: warriers.org



430 views0 comments
bottom of page