Dr.K. Parameshwaran - Kedavilakkukal in WARRIERS
- warriers.org

- 2 days ago
- 5 min read
ആശംസകൾ Dr.K.Parameshwaran💐
പരിഭാഷകളുടെ ലോകത്ത് ഒരു "പരമേശ്വരൻ"
ഡോ കെ പരമേശ്വരൻ പരിഭാഷയുടെ ലോകത്ത് വളരെ സജീവമായി പ്രവർത്തിക്കുന്ന ആളാണ്. ലേഖന സമാഹാരങ്ങൾ, ചെറു കഥകൾ, നോവൽ, ആത്മകഥ, കവിത തുടങ്ങി വിവിധ സാഹിത്യശാഖകളിൽ അദ്ദേഹം മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേയ്ക്കും തിരിച്ചും പരിഭാഷകൾ ചെയ്തിട്ടുണ്ട്.
നങ്ങ്യാർകുളങ്ങര പടിഞ്ഞാറെ വാര്യത്തെ പ്രശസ്ത ഡോക്ടറും മെഡിസിൻ അദ്ധ്യാപകനും കഥകളിപ്രേമിയുമായിരുന്ന പരേതനായ ഡോ ജി കെ വാര്യരുടേയും കണ്ണമ്പുഴ വാര്യത്ത് അന്തരിച്ച റഷ്യൻ ഭാഷാ പണ്ഡിത ഡോ സുധാവാര്യരുടെയും മകനായ ഡോ പരമേശ്വരൻ 1960ൽ തിരുവനന്തപുരത്താണ് ജനിച്ചത്. തിരുവനന്തപുരത്തു നിന്നു തന്നെ അദ്ദേഹം സ്ക്കൂൾ വിദ്യാഭ്യാസം ആരംഭിച്ചുവെങ്കിലും അഛൻറ്റെ സ്ഥലംമാറ്റങ്ങൾക്കൊത്ത് കുറച്ചു കാലം കോട്ടയത്ത് പഠിച്ച ശേഷം കോഴിക്കോട്ടാണ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കത്. കണക്ക്, ശാസ്ത്ര വിഷയങ്ങളിൽ ഏറെ കഴിവ് കാണിക്കാതിരുന്ന പരമേശ്വരൻ പ്രീഡിഗ്രിയ്ക്ക് മൂന്നാം ഗ്രൂപ്പും ബിരുദപഠനത്തിന് ഇംഗ്ലീഷ് സാഹിത്യവുമാണ് തെരഞ്ഞെടുത്തത്. ഗുരുത്വവശാൽ ഇത് അദ്ദേഹത്തിലെ ഭാഷാ, സാഹിത്യ പ്രേമിയേയും അദ്ധ്യാപന തൽപ്പരനേയും പുറത്തു കൊണ്ടു വരാൻ ഒട്ടല്ലാ സഹായിച്ചത്.
പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ ഇംഗ്ലീഷിലുള്ള ലക്ചറുകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടിയിരുന്ന മലയാളം മീഡിയത്തിൽ നിന്നു വന്ന സഹപാഠികൾക്ക് ക്ലാസ്സെടുത്തു തുടങ്ങിയ അദ്ധ്യാപന ശ്രമങ്ങൾ ഡിഗ്രിക്കു പഠിക്കുമ്പോൾ സ്വന്തം ട്യൂട്ടോറിയൽ കോളേജ് നടത്തിപ്പു വരെയായി വികസിക്കുകയാണ് ഉണ്ടായത്.
1983ൽ ഭാഷാശാസ്ത്രത്തിലും 1985ൽ ഇംഗ്ലീഷ് സാഹിത്യത്തിലും എം എ ബിരുദം നേടിയ പരമേശ്വരൻ,ഇതിനിടെ തിരുവനന്തപുരം പ്രസ് ക്ളബ്ബിൻറ്റെ പ്രശസ്തമായ പത്ര പ്രവർത്തന ഡിപ്ളോമയും കരസ്ഥമാക്കിയിരുന്നു. ഡിപ്ളോമ പഠനം പൂർത്തിയായതോടെ തികച്ചും രസകരവും ഒട്ട് വിസ്മയജനകവുമായ ഒരു സാഹചര്യത്തിലാണ് പരമേശ്വരൻ കേന്ദ്ര ഗവൺമെൻറ്റിൻറ്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ കരാറടിസ്ഥാനത്തിൽ പരിഭാഷകനായി നിയമിതനാകുന്നത്. ഇതിനുള്ള ഇൻറ്റർവ്യൂവിനു ചെന്നപ്പോൾ തൻറ്റെ മേശപ്പുറത്തേ ഏതോ ഒരു മൂലയിൽ എല്ലാവരും മറന്നു പോയ ഒരു പഴയ പത്രക്കുറിപ്പ് മലയാളത്തിലേയ്ക്ക് മൊഴിമാറ്റാൻ മലയാളത്തിലെ ആധുനിക ശാസ്ത്ര സാഹിത്യത്തിൻറ്റെ പിതാവ് എന്നു തന്നെ പറയാവുന്ന റോസ്ക്കോട്ട് കൃഷ്ണ പിള്ള (സി വി രാമൻ പിള്ളയുടെ പൌത്രൻ) എടുത്തു കൊടുത്തത് പരമേശ്വരൻറ്റെ ജീവിതഗതിയെ മാറ്റിമറിച്ച സംഭവമായിരുന്നു. അഛനിൽ നിന്നും പകർന്നു കിട്ടിയ ഭാഷാസ്നേഹവും അമ്മ വഴി വലിയ മുത്തശ്ശനായിരുന്ന പഴയകാല മലയാള കവി മാടശ്ശേരി കൃഷ്ണ വാര്യർ വഴി ലഭിച്ച സാഹിത്യ താൽപര്യവും രസകരമായി സംയോജിപ്പിക്കാൻ എല്ലാ സാദ്ധ്യതകളും തുറന്നിടുന്ന ഈ തൊഴിൽ മേഖല പരമേശ്വരന് എന്നും ധനാത്മകമായ -positive- അനുഭവങ്ങളാണ് പ്രദാനം ചെയ്തത്.
1986ൽ ഇതേ സ്ഥാപനത്തിൽ Indian Information Service ഉദ്യോഗസ്ഥനായി സ്ഥിര നിയമനം ലഭിച്ച പരമേശ്വരന് വൈവിധ്യമാർന്ന സേവന സാദ്ധ്യതകളാണ് തുറന്നു കിട്ടിയത്. അച്ചടി, ദൃശ്യ മാധ്യമങ്ങൾക്ക് കേന്ദ്ര ഗവൺമെൻറ്റിൻറ്റെ നടപടികളേയും നയങ്ങളേയും അവ രൂപപ്പെടാനുണ്ടായ സാഹചര്യങ്ങളെയും കുറിച്ച് മാധ്യമങ്ങൾക്ക് അനുയോജ്യവും ആവശ്യവുമായ ഭാഷയിലും രൂപത്തിലും രീതിയിലും പത്രക്കുറിപ്പുകൾ, ചെറു ലേഖനങ്ങൾ, പശ്ചാത്തല വിവരണ കുറിപ്പുകൾ, മനസ്സിലാക്കാൻ എളുപ്പമായ ചാർട്ടുകൾ മുതലായ ദൃശ്യ സഹായികൾ തുടങ്ങിയവ തയ്യാറാക്കുന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറോ, പ്രധാനമായും ഗ്രാമീണ ജനതയുമായി നേരിട്ട് വ്യക്തിതല ആശയ വിനിമയം നടത്തുന്ന ഫീൽഡ് പബ്ളിസിറ്റി വിഭാഗം, പ്രക്ഷേപണ വാർത്തകളുടെ കൂടി ലോകമായ ആകാശവാണി - ഇങ്ങിനെ വിവിധ സ്വഭാവങ്ങളുള്ള മാധ്യമ രംഗങ്ങളിൽ മടുപ്പില്ലാതെ ജോലി ചെയ്യാനും വളരെ രസകരമായി തന്നെ ധാരാളം യാത്രകൾ നടത്താനും പല തരം ആൾക്കാരുമായി ഇടപഴകാനും ഈ ഉദ്യോഗലബ്ധി പരമേശ്വരന് നൽകിയ അവസരങ്ങൾ ധാരാളമാണ്.
തിരുവനന്തപുരത്ത് തുടങ്ങിയ ഈ ഉദ്യോഗപർവ്വം കോഴിക്കോട്ടും പല തമിഴ്നാട് നഗരങ്ങളിലും ഡൽഹിയിലെ കേന്ദ്ര ധന മന്ത്രാലയത്തിലും ഒക്കെ ചുറ്റിത്തിരിഞ്ഞ് തികച്ചും സന്തോഷകരമായ സാഹചര്യത്തിൽ സമാപിച്ചത് ട്രിച്ചി ആകാശവാണി നിലയത്തിലെ പ്രാദേശിക വാർത്താ വിഭാഗം മേധാവിയായിട്ടാണ്. ഇതിനിടെ തിരുവനന്തപുരം പ്രാദേശിക വാർത്താ വിഭാഗത്തിൽ ജോലി ചെയ്യവേ സ്വന്തം പഠനമേഖലയായ ഭാഷാശാസ്ത്രത്തെയും തൊഴിൽമേഖലയായ വാർത്താമാധ്യമ ലോകത്തേയും യോജിപ്പിച്ച് ഗവേഷണം പൂർത്തയാക്കി "റേഡിയോ വാർത്തകളുടെ ഭാഷ" എന്ന വിഷയത്തിൽ പി എച്ച് ഡി ബിരുദവുമെടുത്തു. പ്രക്ഷേപണ ഭാഷയെ കുറിച്ച് മലയാളത്തിൽ വന്ന ആദ്യ പി എച്ച് ഡി പഠനമാണിത്.
പരമേശ്വരൻ തൻറ്റെ വല്യഛൻ ജി പി വാര്യരുടെ ആത്മ കഥയായ "Time, Tide and My Railway Days" "കേരളത്തിൻറ്റെ ഭാഗ്യരേഖ" എന്ന പേരിൽ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ഏറെ അനുവാചക ശ്രദ്ധ നേടിയിട്ടുണ്ട്. മുൻ രാഷ്ട്രപതി A P J Abdul Kalamൻറ്റെ മലയാളത്തിൽ രേഖപ്പെടുത്തപ്പെട്ട ആത്മകഥാപ്രധാനങ്ങളായ ലേഖനങ്ങൾ "Insights and Inspirations" എന്ന പേരിൽ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റിയതിനും നല്ല വരവേൽപ്പാണ് ലഭിച്ചത്. അടുത്തയിടയാണ് പരമേശ്വരൻ rheumatoid arthiritis ബാധിച്ച് ചലനശേഷി വലിയോരളവിൽ നഷ്ട്ടപ്പെട്ട മായാ ബാലകൃഷ്ണൻ എന്ന നിതാന്ത ശുഭാപ്തിവിശ്വാസിയുടെ "നാലാം വിരലിൽ വിരിഞ്ഞ മായ" എന്ന ആത്മകഥ "Alchemy of the Fourth Finger" ആയി തർജ്ജുമ ചെയ്ത് തീർത്തത്.
കർണ്ണാടക സംഗീതം, ജ്യോതിഷം, പദപ്രശ്നങ്ങൾ എന്നിവ പ്രധാന ഹോബിയായി കൊണ്ടു നടക്കുന്ന പരമേശ്വരൻ 2020ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷമാണ് സംസ്കൃത ഭാരതിയുടെ നാല് സംസ്കൃത പരീക്ഷകളും എഴുതിയെടുത്തത്. "മധുര മനോഹരം, മനോജ്ഞമീ ജീവിതം" എന്ന പേരിൽ സ്വാനുഭവങ്ങളേയും വായനാലോകത്തേയും കുറിച്ചൊരു സമാഹാരം പരമേശ്വരൻ പുറത്തിറക്കിയത് ജോലിയിൽ നിന്നും വിരമിച്ച ശേഷമാണ്.
ഒല്ലൂർ ചേറുശ്ശേരി വാര്യത്ത് രതിയാണ് പരമേശ്വരൻറ്റെ പത്നി. ബി എസ് എൻ എൽ എഞ്ചിനിയർ പദവിയിൽ നിന്ന് സ്വയം പിരിഞ്ഞു പോന്ന രതി ഒരു യാത്രാകുതുകിയും സ്വാനുഭവങ്ങൾ രസകരമായി എഴുതി അവതരിപ്പിക്കുന്നതിൽ ആനന്ദവും ആർജ്ജവവും പ്രദർശിപ്പിക്കുന്ന വ്യക്തിയുമാണ്.
പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദധാരിയായ ഏക മകൾ കൃഷ്ണേന്ദു ബാംഗ്ലൂരിൽ കൺടെൻറ്റ് റൈറ്റിങ്ങ് മേഖലയിലാണ് ജോലി ചെയ്യുന്നത്. ഭർത്താവ് ലതീഷ് നാരായണൻ ദൃശ്യ മാധ്യമമാണ് സ്വന്തം പ്രവർത്തന മേഖലയായി തെരഞ്ഞടുത്തിട്ടുള്ളത്. പൌത്രി വൈഗ യൂ കേ ജി വിദ്യാർത്ഥിനിയാണ്.....വാക്കുകൾ കൊണ്ട് കളിക്കുന്നതിൽ അവൾ സ്വയം കാണിയ്ക്കുന്ന ഉത്സാഹം ഭാഷാസ്നേഹിയായ മുത്തശ്ശൻറ്റെ മനസ്സ് നിറയ്ക്കുന്നു!
കർണ്ണാടകസംഗീതം, സംസ്കൃതം, സാഹിത്യം തുടങ്ങിയവയിലുള്ള പരമേശ്വരൻറ്റെ താൽപര്യങ്ങൾ ഏകകാലത്തിൽ വെളിപ്പെടുത്തുന്ന ഒരു ശ്ലോകം കൂടിയാകട്ടെ ഇക്കൊച്ച് ജീവിത കഥനത്തിന് ധനാശി പാടാൻ...
""മുരുകനിൻ മറുപെയർ അഴകെന്ന്" മോഹനരാഗത്തിൽ പാടണമെപ്പോഴുമേ
"വെട്രി വേൽ, വീരവേൽ"ഘോഷണമെപ്പോഴും
"സൌരാഷ്ട്ര"മായ് അലയടിക്കവേണ്ടും,
"സുബ്രഹ്മണ്യായ നമസ്തേ" എന്നെങ്ങു മധുരമായ്, കാംബോജി രാഗം പകർന്നീടുന്നൂ,
"ഹരിപ്പാട്ട് വേലായുധ സ്വാമി" തൻപാദം സൌന്ദര്യ ശക്തി സ്വരൂപമൊന്നേ!"
ഡോ പരമേശ്വരൻ കെ.
87148 16182.
The "Parameswaran" of the Translation World
In the realm of translation, Dr. K. Parameswaran is a powerhouse of activity. Spanning various literary genres—including essays, short stories, novels, autobiographies, and poetry—he has seamlessly bridged the linguistic gap between Malayalam and English.
Born in Thiruvananthapuram in 1960, Parameswaran is the son of the late Dr. G.K. Warrier (a renowned physician, medical professor, and Kathakali aficionado) and Dr. Sudha Warrier. Due to his father’s professional transfers, his schooling was spread across Thiruvananthapuram, Kottayam, and Kozhikode.
Interestingly, Parameswaran moved away from Mathematics and Science, choosing English Literature for his undergraduate studies. This pivot proved providential, awakening a deep-seated passion for language and teaching. His teaching career actually began as a student; coming from an English-medium background himself, he started by helping classmates who came from Malayalam medium schools understand English lectures, eventually running his own tutorial college during his degree years.
By 1985, Parameswaran had earned MAs in both Linguistics and English Literature, followed by a prestigious Diploma in Journalism from the Thiruvananthapuram Press Club.
His entry into the Government of India’s Press Information Bureau (PIB) was a stroke of serendipity. During his interview, Rosscote Krishna Pillai—the "father of modern scientific literature in Malayalam"—tasked him with translating an old, forgotten press release. Parameswaran’s performance changed his life. The career allowed him to blend the linguistic precision inherited from his father with the literary sensibilities of his great-grandfather, the poet Madassery Krishna Warrier.
In 1986, he was commissioned into the Indian Information Service (IIS). His career was a vibrant journey through:
1. The PIB: Crafting press releases, articles, and visual aids for print and electronic media.
2. Field Publicity: Engaging directly with rural communities.
3. All India Radio (AIR): Managing news broadcasting.
While serving in the Thiruvananthapuram News Division, he synthesized his academic background in linguistics with his professional experience to earn a PhD. His thesis, "The Language of Radio News," remains the first doctoral study on broadcast language in Malayalam.
Dr. Parameswaran’s bibliography is diverse. His Key contributions include:
1. Keralathinte Bhagya Rekha: A Malayalam translation of his uncle G.P. Warrier’s autobiography, Time, Tide, and My Railway Days.
2. Insights and Inspirations: An English translation of former President A.P.J. Abdul Kalam’s Malayalam essays.
3. Alchemy of the Fourth Finger: The English translation of Maya Balakrishnan’s autobiography (Naalaam Viralil Virinja Maya), documenting her resilient life despite suffering from severe rheumatoid arthritis.
Since retiring in 2020 as the Head of the Regional News Unit at AIR Trichy, he hasn’t slowed down. He cleared four levels of Sanskrit exams of the Sanskrita Bharati Board and published a collection of personal reflections titled Madhura Manoharam, Manojnamee Jeevitham.
His hobbies include Carnatic music, astrology, and crosswords. He lives with his wife, Rathi, a former BSNL engineer, enthusiatic traveller and travel writer. Their daughter, Krishnendu, works in content creation in Bangalore, and her husband, Latheesh Narayanan, is a visual media professional.
The linguistic legacy continues with his granddaughter, Vaiga. Seeing her enthusiasm for wordplay brings immense joy to a man who has spent his life dedicated to the nuances of language.
Dr Parameswaran K
87148 16182
Congratulations from Warriers.org




Comments