Dr.K K Raghava Wariyar passed away
- warriers.org

- Jul 20
- 1 min read
*ലക്ഷ്മിയുടെ സാരഥി Dr K K R വാര്യർ (88) വിടവാങ്ങി*
പ്രശസ്ത ശിശുരോഗ വിദഗ്ധനും എറണാകുളം ലക്ഷ്മി ആശുപത്രി ഉടമയും ആയ കോലഞ്ചേരി കറുകപ്പള്ളി വാര്യത്ത് Dr K K രാഘവവാര്യർ (88 yrs ) അന്തരിച്ചു.
ഇംഗ്ലണ്ടിലെ പ്രശസ്തമായ റോയൽ കോളേജിൽ നിന്നും പീഡിയാട്രിയിൽ പരിശീലലനം നേടിയ ഡോ വാര്യർ തൻ്റെ സഹധർമ്മിണിയും പ്രശ്ത ഗൈനക്കോളജിസ്റ്റുമായ അന്തരിച്ച Dr ശാന്താ വാര്യർക്കൊപ്പം 1979 ൽ ആരംഭിച്ച ലക്ഷ്മി ഹോസ്പിറ്റൽ Dr വാര്യരുടെ ജീവിതാഭിലാക്ഷമായിരുന്നു.
നഗരത്തിലെ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ പരിപാലിച്ച Dr വാര്യർ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു ജനകീയ ഡോക്ടർ എന്ന നിലയിൽ പ്രശസ്തനായി. ജീവിതത്തിലും സേവനത്തിലും മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിച്ച Dr K K R വാര്യർ വൈദ്യശാസ്ത്രനൈനികതയുടെ ഒരു തികഞ്ഞ ആൾരൂപമായിരുന്നു.
ഇന്ന് 9 P M വരെ ഹോസ്പിറ്റൽ ഹാളിൽ പൊതുദർശനത്തിനുവെക്കുന്ന ഭൗതിക ശരീരം തുടർന്ന് രവിപുരത്തെ വസതിയിലെത്തിച്ച് നാളെ (21/7 ) രാവിലെ പത്ത് മണിയോടെ സ്വന്തം തറവാടായ കോലഞ്ചേരി കറുകപ്പിള്ളി വാര്യത്തേക്ക് കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് 3 മണിക്ക് Dr K K R വാര്യരുടെ ഭൗതിക ശരീരം ആചാരരീതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
ലക്ഷ്മി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ശ്രീ T R പ്രദീപ് വാര്യർ
മെഡിക്കൽ ഡയറക്ടർ & പീഡിയാട്രീഷൻ Dr T R പ്രമോദ് വാര്യർ എന്നിവർ മക്കളാണ്.
ആദരാഞ്ജലികൾ 🙏: warriers.org
ഇന്ന് ലക്ഷ്മി ഹോസ്പിറ്റലിൽ പൊതുദർശനത്തിന്ശേഷം വൈകീട്ട് രവിപുരം വീട്ടിൽ കൊണ്ടു പോകും നാളെ (21/7/25)രാവിലെ കറുകപ്പിള്ളിയിലേക്ക് 10 മണിക്ക് പോകുകയും ഉച്ചക്ക് 3 മണിക്ക് സംസ്കാരകർമ്മങ്ങൾ ആരംഭിക്കുകയും ചെയ്യും



Aadaranjalikal
ആദരാഞ്ജലികൾ....
പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.