Dr. K. Balakrishna Warrier (87) passed away
Updated: 20 minutes ago

ഹരിപ്പാട് നങ്ങ്യാർകുളങ്ങര പടിഞ്ഞാറെ വാര്യത്ത് ഡോ. കെ ബാലകൃഷ്ണ വാര്യർ (87) ഇന്ന് (18-11-2026) ഉച്ച തിരിഞ്ഞ് നിര്യാതനായി. പ്രഗത്ഭ ജ്യോതിഷ പണ്ഡിതനും പന്തളം N S S കോളേജ് പ്രൊഫസറും ആയിരുന്നു.
അനുഷ്ഠാന വിജ്ഞാനകോശം, വാസ്തു ജ്യോതിഷം എന്നീ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. കേരള സർക്കാർ കലണ്ടർ തയ്യാറാക്കുന്നതിനുള്ള കൺസൾട്ടൻ്റ്, ക്ഷേത്ര സംരക്ഷണ സമിതി മുൻ പ്രസിഡണ്ട്, അഖിലകേരള ജ്യോതിശാസ്ത്രമണ്ഡലം മുൻ പ്രസിഡണ്ട്, സമസ്ത കേരള വാര്യർ സമാജം ആലപ്പുഴ ജില്ലാ മുൻ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത ജ്യോത്സ്യനും പഞ്ചാംഗ രചന കർത്താവുമായ കോട്ടയം എറഞ്ഞാൽ വാര്യത്ത് പി യു കൃഷ്ണ വാര്യരുടെ മകനാണ്.
പത്നി : മായ ദേവി
മക്കൾ:മുക്ത, മഞ്ജു
മരുമക്കൾ: പി ടി രാധാകൃഷ്ണൻ, ഡോ. വി.വി.ഗിരി
കൊച്ചുമകൾ: അനഘ
സംസ്കാരം നാളെ (19-11-2026) 3 PM ന് ഹരിപ്പാട് നങ്ങ്യാർകുളങ്ങര വീട്ടുവളപ്പിൽ
ആദരാഞ്ജലികൾ 🙏: warriers.org
Dr. K. Balakrishna Warrier (87), of Padinjare Warriam, Nangiarkulangara, Haripad, has passed away today {18-11-2026) afternoon. He was an eminent scholar of astrology and a professor at NSS College, Pandalam.
He has authored books such as Anushthana Vijnanakosham Vasthu Jyothisham. He has served in various capacities, including as a consultant for the preparation of the Kerala Government calendar, President of the Kshetra Samrakshana Samithi, President of the Akhila Kerala Jyothishasthra Mandalam and Alappuzha District President of the Samastha Kerala Warrier Samajam. He is the son of renowned astrologer and an author of Panchangam, P. U. Krishna Warrier (Eranjal Warriam, Kottayam).
Wife: Maya Devi
Children: Muktha, Manju
Sons-in-law: P. T. Radhakrishnan, Dr. V. V. Giri
Granddaughter: Anagha
Funeral will be held tomorrow (19-11-2026) at 3PM in the house compound. at Nangiarkulangara, Haripad
May his Ātma attain Moksham. 🙏 warriers.org
👥 Join our Official WhatsApp Group: Click Here to Join
📢 Follow our Official WhatsApp Channel: Click Here to Follow

Comments