top of page

Delhi Warrier Samajam picnic & sports day

ഡൽഹി വാരിയർ സമാജം പിക്‌നിക്കും സ്പോർട്സ് ദിനവും ആഘോഷിച്ചു.

വൈവിധ്യമാര്‍ന്ന കായികപരിപാടികളോടെ തെക്കൻ ഡൽഹിയിലെ ഹൗസ് ഖാസ് മേഖലയിലുള്ള ഡീർ പാർക്ക് എന്ന പ്രശസ്തമായ പിക്നിക് സ്പോട്ടിലാണ് ഇത്തവണത്തെ സ്പോർട്സ് ദിനം ആഘോഷിച്ചത്.

മരം കോച്ചുന്ന തണുപ്പിനെ തൃണവത്കരിച്ചുകൊണ്ട് ഡൽഹിയിലുള്ള സമാജത്തിലെ അംഗങ്ങൾ ഒത്തുചേർന്നു. തണുത്ത കാറ്റും ചൂടുള്ള വെയിലും ആസ്വദിച്ചുകൊണ്ട് പരസ്പരം കുശുമ്പും കുന്നായ്മയും പറഞ്ഞ്, വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് കുട്ടികളും മുതിർന്നവരും അവരവരുടെ സാന്നിധ്യം അറിയിച്ചു.

വിജയികൾക്കുള്ള സമ്മാനദാനവും, തുടർന്ന് എട്ടുകൂട്ടം വിഭവങ്ങൾ അടങ്ങിയ വിഭവസമൃദ്ധമായ ഭക്ഷണത്തിനുശേഷം ഏമ്പക്കം വിട്ട് പുൽത്തട്ടിയിൽ ഇരവിഴുങ്ങിയ പാമ്പിനെപ്പോലെ വെയിലിന്റെ ചൂട് ആസ്വദിച്ച് കുടുംബവിശേഷങ്ങൾ പങ്കുവെച്ച് ഇരുന്നപ്പോൾ ഇത്തവണത്തെ സ്പോർട്സ് ദിവസം പര്യവസാനിച്ചതായി പ്രസിഡന്റ് അറിയിച്ചു. അടുത്ത വിഷുവിന് കാണാമെന്ന് യാത്രപറയുമ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.

പലരും എടുത്ത ചിത്രങ്ങൾ ഒരുമിച്ചാക്കി ഇതാ ഇവിടെ കൊടുക്കുന്നു.


Congratulations to organizers & participants: warriers.org


ree

 
 
 

Comments


bottom of page