top of page

Delhi Warrier Samajam - AGM & Onam celebrations

Writer's picture: warriers.orgwarriers.org

ഡെൽഹി വാരിയർ സമാജത്തിന്റെ വാർഷിക സമ്മേളനവും ഓണാഘോഷവും ഡെൽഹി സൌത്ത് അവെന്യൂവിലുള്ള എം പി ക്ലബ്ബിൽ വെച്ച് ഇന്ന് വിപുലമായി ആഘോഷിച്ചു. തറവാട്ടിൽ ഒരു അവധിക്കാലം ആഘോഷിക്കുന്ന പ്രതീതി ഉളവാക്കിക്കൊണ്ട്, പരസ്പരം തമാശകൾ പറഞ്ഞും കുടുംബവിശേഷങ്ങൾ പങ്കുവെച്ചും കളിച്ചും ചിരിച്ചും ഓർമ്മയിൽ സൂക്ഷിക്കാൻ തിരക്കുകൾക്കിടയിൽനിന്നും ഒരു ദിവസം എല്ലാവരും മാറ്റിവെച്ചു. കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും, അംഗങ്ങൾ അവരവരുടെ വീടുകളിൽ നിന്നും ഉണ്ടാക്കിക്കൊണ്ടുവന്ന രുചിയേറിയ വിഭവസമൃദ്ധമായ "ഹോംലി ഫുഡ്" ഓണസദ്യയും കഴിച്ച് എല്ലാവരും ചേർന്നെടുത്ത ഒരു ഫോട്ടോയോടുകൂടി വീണ്ടും വരുന്ന ക്രിസ്മസ് അവധിക്കാലത്ത് പിക്നിക്കിന് കാണാമെന്ന് പറഞ്ഞ് പിരിഞ്ഞു.




ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org



1,283 views1 comment

1 Kommentar


Narayanan Variar
Narayanan Variar
08. Okt. 2023

🙏👍👍 Wonderful...

Looks a homely atmosphere ♥️🙏🌹

Gefällt mir
bottom of page