top of page

Delhi Warrier Samajam AGM


ree

ഡൽഹി വാരിയർ സമാജത്തിന്റെ വാർഷിക മീറ്റിങ്ങും വിഷു ഒത്തുച്ചേരലും ഡൽഹി സൗത്ത് അവന്യൂവിൽ  ഉള്ള എം പി ക്ലബ്  ഓഡിറ്റോറിയത്തിൽ ഇന്നലെ കൊണ്ടാടി.   


മോഹിനിയാട്ടം, കുച്ചുപ്പിടി,  നാടൻ പാട്ടുകൾ,   ഓട്ടൻതുള്ളൽ, ഭക്തിഗാനമേള,  കേളി, തായമ്പക  തുടങ്ങിയ പരിപാടികൾ വിചാരിച്ചിരുന്നെങ്കിലും അവതരിപ്പിക്കാനുള്ള അംഗങ്ങൾക്ക് എത്തിച്ചേരാൻ കഴിയാതിരുന്നതിനാൽ  അതെല്ലാം അടുത്ത മീറ്റിംഗിൽ അവതരിപ്പിക്കാം എന്നവർ ഏറ്റിട്ടുണ്ട്. 


ഉയർന്നുവരുന്ന താപനിലയേയും,  കോവിഡ് കണക്കുകളെയും ട്രാഫിക് ബ്ലോക്കുകളും  അവഗണിച്ച്  എന്തുതന്നെ സംഭവിച്ചാലും ഈ അവസരം പാഴാക്കില്ല എന്ന ദൃഢനിശ്ചയത്തോടെ  കുറച്ച് അംഗങ്ങൾ  പരിപാടിയിൽ എത്തിച്ചേർന്നു.  ദീപം തെളിയിക്കലും, പ്രാർത്ഥനാഗാനത്തിനും ശേഷം  പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ തുടങ്ങിയവർ കഴിഞ്ഞ വർഷത്തെ നേട്ടങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ചു.      മലയാളം, ഹിന്ദി, ഇംഗ്ലീഷ്, നാടൻപാട്ട്, നാടകഗാനം, യുഗ്മഗാനം, സമൂഹഗാനം തുടങ്ങിയ  ഇനങ്ങൾ അംഗങ്ങളും അവരുടെ മക്കളും അവതരിപ്പിച്ചു.


വിഷു പ്രമാണിച്ച് ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും വരുത്തിയ  നോർത്ത് ഇന്ത്യൻ താലി  വെട്ടിവിഴുങ്ങി ഏമ്പക്കമിട്ട്, ഉന്മേഷഭരിതരായി വീട്ടുവിശേഷങ്ങൾ പങ്കുവെച്ചും,  ഗോസിപ്പുകൾ (കൂടുതലും വരാത്തവരെപ്പറ്റി) പറഞ്ഞും ,  ചിരിച്ചും കളിച്ചും, പാട്ടുപാടിയും മനസ്സുനിറയെ ആസ്വദിച്ചിട്ടാണ് എല്ലാവരും മടങ്ങിപ്പോയത്.   



അടുത്ത ഓണപ്പരിപാടി നുമ്മ പൊളിക്കും  എന്ന്  ചുട്ടുപൊള്ളുന്ന സൂര്യനെ സാക്ഷിയാക്കി പ്രതിജ്ഞയെടുത്ത്  എല്ലാവരും സ്വന്തം വീടുകളിലേക്ക് വച്ചുപിടിച്ചു. 

Report by ഗിരി ബി വാരിയർ

More photos at


Congratulations to DWS & ALL PARTICIPANTS: warriers.org

1 Comment


Narayanan Variar
Narayanan Variar
Apr 18, 2023

Very good😂🤔 പടയ്ക്ക പിന്നിലും........ മുമ്പിലും എന്നാണുല്ലോ പഴമെ

Like
bottom of page