top of page

Congratulations to Sri.K V Ramakrishnan

ആശാൻ സ്മ‌ാരക കവിതാ പുരസ്‌കാരം കവി കെ.വി.രാമകൃഷ്‌ണന് കെ.വി.മോഹൻകുമാർ സമർപ്പിക്കുന്നു. സി.ജി.രാജേന്ദ്രബാബു, എ.വി.അനൂപ്, കെ.എസ്‌.രവികുമാർ, സി.കെ.രവി, ശ്യാമള ജയപ്രകാശ്, ഗൗതം ബാബു എന്നിവർ സമീപം,

ആശാൻ സ്‌മാരക കവിതാ പുരസ്‌കാര വിതരണം


പാരമ്പര്യത്തിൻ്റെയും ആധുനികതയുടെയും സമ ന്വയമാണ് കെ.വി.രാമകൃഷ്ണ ന്റെ കവിതകളെന്ന് എഴുത്തുകാ രൻ കെ.വി.മോഹൻകുമാർ. ആശാൻ സ്മ‌ാരക അസോസി യേഷൻ ഏർപ്പെടുത്തിയ 'ആശാൻ സ്മാരക കവിതാ പുരസ്‌കാരം' സമ്മാനിക്കുകയായിരുന്നു. പാരമ്പര്യത്തെ ധിക്കരിക്കാ തെ ആധുനിക ജീവിതത്തിന്റെ അസ്വസ്ഥ‌തകൾ കവി അവതരി പ്പിച്ചതായും മോഹൻകുമാർ പറഞ്ഞു.


ആശാൻ മെമ്മോറിയൽ അസോസിയേഷൻ പ്രസിഡന്റ്

സി.കെ.രവി അധ്യക്ഷനായ ചട ങ്ങിൽ ശ്രീ ശങ്കരാചാര്യ സം സ്കൃത സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ കെ.എ സ്.രവികുമാർ മുഖ്യ പ്രഭാഷണം നടത്തി.

മലയാളം മിഷൻ തമിഴ്‌നാട് ചാ പ്റ്റർ പ്രസിഡന്റ് എ.വി.അനൂപ്, മദ്രാസ് സർവകലാശാല മലയാള വിഭാഗം മുൻ അധ്യക്ഷൻ സി.ജി. രാജേന്ദ്രബാബു, ആശാൻ മെമ്മോറിയൽ അസോസിയേ ഷൻ ജനറൽ സെക്രട്ടറി ശ്യാമള ജയപ്രകാശ്, ഗൗതം ബാബു തുട ങ്ങിയവർ പ്രസംഗിച്ചു.


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: WARRIERS.org


The Asan Memorial Poetry Award is being presented to poet K.V. Ramakrishnan by K.V. Mohankumar. C.G. Rajendrababu, A.V. Anoop, K.S. Ravikumar, C.K. Ravi, Shyamala Jayaprakash, and Gautham Babu are seen nearby.

Chennai: Writer K.V. Mohankumar said that the poetry of K.V. Ramakrishnan is a harmonious blend of tradition and modernity. He was presenting the “Asan Memorial Poetry Award” instituted by the Asan Memorial Association.

Mohankumar added that the poet has portrayed the anxieties of modern life without rejecting tradition.

The event was presided over by C.K. Ravi, President of the Asan Memorial Association. K.S. Ravikumar, former Pro-Vice Chancellor of Sree Sankaracharya Sanskrit University, delivered the keynote address.

A.V. Anoop, President of the Malayalam Mission Tamil Nadu Chapter; C.G. Rajendrababu, former Head of the Malayalam Department at the University of Madras; Shyamala Jayaprakash, General Secretary of the Asan Memorial Association; and Gautham Babu also spoke on the occasion.


Congratulations & best wishes 💐: WARRIERS.org




Comments


bottom of page