top of page

Congratulations Dhanesh Warrier

ക്ഷേത്ര കലാ അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാരത്തിന് അർഹനായ എം.ധനേഷ് വാര്യർ പൂവത്തൂരിന് അഭിനന്ദനങ്ങൾ # Dhanesh Warier

കണ്ണൂർ ജില്ലയിലെ കൂടാളി പഞ്ചായത്തിലെ പൂവ്വത്തൂർ എന്ന സ്ഥലത്ത് പരേതനായ ഗോപാലകൃഷ്ണവാര്യരുടെയും യശോദ വാര്യസ്യാരുടെയും മകനായി ധനേഷ് വാര്യർ 1983ൽ ജനനം വളരെ ചെറുപ്പം മുതൽ തന്നെ കുലത്തൊഴിലായ കഴക പ്രവർത്തി ചെയ്തുവരുന്നു. ക്ഷേത്ര ഉത്സവങ്ങൾക്കും തിടമ്പു നൃത്തത്തിനും അലങ്കാരമാലകെട്ടുന്നതിൽ ഇദ്ദേഹം തന്റെതായ കഴിവുകൾ തെളിയിക്കാറുണ്ട്. കേരളത്തിനകത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങളിലും ഉത്സവങ്ങൾക്കും നവീകരണ കലശങ്ങൾക്കും മറ്റ് പൂജകൾക്കും സ്വന്തം ഉത്തരവാദിത്വത്തിലും സഹായി ആയും പങ്കെടുത്തു വരുന്നു.ടി.ടി.കെ ദേവസ്വത്തിൽ പ്പെട്ട പട്ടാന്നുർ ശ്രീകൃഷ്ണ മഠത്തിൽ താൽക്കാലിക ജീവനക്കാരനായി കഴക പ്രവർത്തി ചെയ്തുവരുന്നു. രാജേഷ് വാര്യർ സഹോദരനും പാർവ്വതി ഉണ്ണികൃഷ്ണൻ ഭാര്യയും കാദംബരി മകളും ആണ് . വാര്യർ സമാജം കഴകസമിതി സംസ്ഥാന കമ്മറ്റി കഴിഞ്ഞ വർഷം ആദരിച്ചിരുന്നു.മട്ടന്നൂർ മഹാദേവക്ഷേത്രം, കാനത്തൂർ മഹാവിഷ്ണു ക്ഷേത്രം, കൊൽക്കത്ത ഗുരുവായൂരപ്പ ക്ഷേത്രം, തൊടിക്കളം ശിവക്ഷേത്രത്തിലും ഉത്സവകാല വിശേഷാൽ കഴകപ്രവൃത്തികളിലും 2012 ൽ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവക്ഷേത്രത്തിൽ നടന്ന അതിരുദ്ര മഹായജ്ഞത്തിൽ മുഖ്യ കഴകസഹായികളിലും ഒരാളായിരുന്നു.നിരവധി ക്ഷേത്രങ്ങളിൽ നിന്നുള്ള പുരസ്കാരങ്ങൾക്ക് പുറമേ വാര്യർ സമാജം കേന്ദ്ര കമ്മറ്റി, കണ്ണുർ ജില്ല കമ്മറ്റി, മട്ടന്നൂർ യുണിറ്റ് എന്നി വിവിധ സംഘടനകളുടെ ആദരവുകൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്..

ആശംസകൾ... അഭിനന്ദനങ്ങൾ: warriers.org






888 views1 comment

1 Comment


Rammohan Varier
Rammohan Varier
Aug 01, 2022

Asamsakal. Swantham kulathozhil thanne adaraneeyan avunnathu mahathaya oru sandeesham thanneyanu.

That deserves much appreciation and I am happy to shower it Dhanesh

Like
bottom of page