top of page

Congratulations Anuhyaa (Aanya)💐

തൃശ്ശൂർ തൈക്കാട്ടുശ്ശേരി ത്രൈലോക്യമംഗലം വാരിയത്ത് ജയന്റേയും കോഴിക്കോട് ലക്ഷ്മിനിവാസ് പട്ടരമഠത്തിൽ ഇന്ദുവിന്റേയും മകൾ ആന്യയുടെ (അനൂഹ്യാ ത്രൈലോക്യമംഗലം) ലൈവ് ഷോ മനോരമ ന്യൂസിൽ പ്രക്ഷേപണം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ മനോരമ ന്യൂസ് നടത്തിയ ഇന്ത്യ@75 എന്ന എഴുപത്തിയഞ്ച് മണിക്കൂർ നീണ്ട പരിപാടിയിലാണ് ആന്യയുടെ ദേശഭക്തിഗാനങ്ങൾ പ്രക്ഷേപണം ചെയ്തത്.

വേലൂർ പടിഞ്ഞാറേ വാര്യത്ത് ശ്രീധരവാരിയരുടേയും ത്രൈലോക്യമംഗലം വാര്യത്ത് പരേതയായ തങ്കം വാരസ്യാരുടെയും കൊച്ചുമകളാണ് ആന്യ. ആന്യയുടെ പാട്ടുകൾ YouTube ലും Instagram ലും rhythmaanya എന്ന പേരിൽ ഉണ്ട്.


അഭിനന്ദനങ്ങൾ അനൂഹ്യാ ത്രൈലോക്യമംഗലം (ആന്യ). : warriers.org






862 views0 comments
bottom of page