നമ്മുടെ കൊച്ചപ്പേട്ടൻ (ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ),86,നമ്മെ വിട്ടു പോയ വിവരം വ്യസനസമേതം അറിയിക്കുന്നു 🙏
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
"ഒരു നേരമെങ്കിലും കാണാതെ വയ്യെൻ്റെ ഗുരുരുവായൂരപ്പാ നിൻ ദിവ്യരൂപം. .... അഷ്ടമിരോഹിണി
നാളിലെൻ മനസ്സൊരു " ഈ പാട്ടുകൾ കേൾക്കാത്ത മലയാളികളില്ല കേൾപ്പിക്കാത്ത ക്ഷേത്രങ്ങളുമില്ല.
ഭക്തിഗാനങ്ങളുടെ രചയിതാവ് എന്ന നിലയിലായിരിക്കും മലയാളികൾക്ക് സംഗീതാസ്വാദകർക്കു കൂടുതൽ പരിചിതൻ.
ടി.എസ്.രാധാകൃഷ്ണനുമൊത്ത് യേശുദാസിന് (തരംഗിണി ) വേണ്ടി തയാറാക്കിയ തുളസീതീർത്ഥം (1986) (ഒരു നേരമെങ്കിലും..", "അഷ്ടമിരോഹിണി .." തുടങ്ങിയ നിത്യ ഹരിത ഗാനങ്ങൾ) നാളിതു വരെ ഇറങ്ങിയ തരംഗിണി ഭക്തി ഗാന ആൽബങ്ങളിൽ ഏറ്റവും ശ്രദ്ധേയമത്രെ.
യൂസഫലി കേച്ചേരി സംവിധാനം ചെയ്ത "മരം" എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ട് സിനിമാ പ്രവേശം. തുലാവര്‍ഷം (1975), എന്ന സിനിമയിലെ "സ്വപ്നാടനം ഞാന്‍ തുടരുന്നു" എന്ന സലീല്‍ ദാ ഗാനത്തിലൂടെ ഗാനരചയിതാവായി പക്ഷേ പലരും ഈ ഗാനത്തിന്റെ രചയിതാവ് വയലാര്‍ ആണെന്നാണ് ഇപ്പോഴും കരുതുന്നത്. ഹരിഹരൻ സംവിധാനം ചെയ്ത സര്‍ഗ്ഗം എന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്.
ഒരു പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്ന അദ്ദേഹം. 1950-കളുടെ അവസാനം "നവജീവ"നില്‍ തുടങ്ങിയ പത്രപ്രവര്‍ത്തന ജീവിതം 2004-ല്‍ കോഴിക്കോട് മലയാള മനോരമയില്‍ നിന്ന് അസിസ്റ്റന്റ് എഡിറ്ററായി വിരമിക്കും വരെ തുടര്‍ന്നു. ഇതിനിടയില്‍ 2 വര്‍ഷം കോഴിക്കോട് ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റ് ആയിരുന്നു.
പ്രശസ്ത സംഗീത സംവിധായകൻ
ടി എസ് രാധാകൃഷ്ണനുമായി
ചേർന്നപ്പോഴാണ് മികച്ച ഗാനങ്ങൾ
പിറവിയെടുത്തത്
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി എഴുതിയ ഗാനങ്ങൾ
നീലപ്പീലിക്കാവടിയേന്തീ നീ തണലേകും
ഒരു നേരമെങ്കിലും കാണാതെ
അമ്പലപ്പുഴയിലെൻ മനസോടിക്കളിക്കുന്നു
ശ്രീമഹാദേവോനമഃ മംഗല്യ ശ്രീയെഴും
കാനനവാസാ കലിയുഗവരദാ
ബ്രാഹ്മമുഹൂർത്തത്തിലുണർന്നും ഉദയാർക്ക
നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ
ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ
കാനനശ്രീലകത്തോംകാരം എൻ
ശ്രീപാർത്ഥസാരഥേ പാഹിമാം
മൂകാംബികേ ദേവി ജഗദംബികേ
തിരുവാറന്മുള കൃഷ്‌ണാ നിന്നോമൽ
അഷ്ടമിരോഹിണി നാളിലെൻ മനസ്‌സൊരു
സ്വപ്നാടനം ഞാൻ തുടരുന്നു തുലാവർഷം സലിൽ ചൗധരി
എസ് ജാനകി 1976
കലാദേവതേ ദേവതേകലോപാസന / കെ രാഘവൻ / കെ ജെ യേശുദാസ് 1981
മാനത്തും ഹാല് കുളിരോലും നിലാവ് / നദി മുതൽ നദി വരെ / രഘു കുമാർ / എസ് ജാനകി, കെ ജെ യേശുദാസ്, കോറസ് 1983
ഗുരുവായൂർ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെയും ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെയും കഴകകുടുംബമായ ചൊവ്വല്ലൂർ വാര്യത്തെ അംഗമായ കൃഷ്ണൻകുട്ടി 1936 സെപ്റ്റംബർ 10 ന് തൃശ്ശൂർ ജില്ലയിലെ ക്ഷേത്രനഗരമായ ഗുരുവായൂരിനടുത്തുള്ള ചൊവ്വല്ലൂരിൽ കൊടങ്ങല്ലൂർ വാരിയത്ത് ശങ്കുണ്ണിവാരിയരുടെയും ചൊവ്വല്ലൂർ പാറുക്കുട്ടിവാരസ്യാരുടെയും മകനായാണ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ജനിച്ചത്.
വീടിനടുത്തുള്ള സ്കൂളിലും തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിലും വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1959-ൽ ജോസഫ് മുണ്ടശ്ശേരി നടത്തിയിരുന്ന നവജീവൻ പത്രത്തിൽ സബ് എഡിറ്ററായി ജോലി ആരംഭിച്ചു. തികഞ്ഞ ഇടതുപക്ഷ അനുഭാവിയായിരുന്ന കൃഷ്ണൻകുട്ടയ്ക്ക്, മുണ്ടശ്ശേരിയുടെയും എം.ആർ.ബി.യുടെയും ലേഖനങ്ങൾ കേട്ടെഴുതുന്നതായിരുന്നു ജോലി. 1963-ൽ ഗുരുവായൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സ്വതന്ത്രമണ്ഡപം എന്ന പത്രത്തിന്റെ എഡിറ്ററുമായി. 1966-ൽ മലയാള മനോരമയുടെ കോഴിക്കോട് യൂണിറ്റിൽ സബ് എഡിറ്ററായി ചേർന്നു. 2004-ൽ അസിസ്റ്റന്റ് എഡിറ്ററായി വിരമിയ്ക്കും വരെ അദ്ദേഹത്തിന്റെ പത്രപ്രവർത്തനം തുടർന്നു.
സരസ്വതി വാരസ്യാരാണ് ചൊവ്വല്ലൂരിന്റെ ഭാര്യ. ഇവർക്ക് ഉഷ എന്നൊരു മകളും ഉണ്ണികൃഷ്ണൻ എന്നൊരു മകനുമുണ്ട്.
സർഗ്ഗം എന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്. പ്രഭാതസന്ധ്യ, ശ്രീരാഗം എന്നീ സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി. കർപ്പൂരദീപം, ശശിനാസ് എന്നിവയുടെ തിരക്കഥയും സംഭാഷണവും ചൊവ്വല്ലൂരിന്റെതാണ്.
സലിൽ ചൗധരി, കെ രാഘവൻ, എന്നിവരുടെ കീഴിൽ സിനിമയിലും അല്ലാതെയും ഒരുപാട് ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
െയ്‌ലി ന്യൂസ് കളേഴ്‌സില്‍ പ്രസിദ്ധീകരിച്ച ചൊവ്വല്ലൂരിന്റെ ദീര്‍ഘ സംഭാഷണം കേള്‍ക്കാന്‍ :
1.കവിതയുടെ കുട്ടിക്കാലം
2.പത്രപ്രവര്‍ത്തനത്തിന്റെ തുടക്കം
3.ഇന്ദിരാഗാന്ധിയും മനോരമയും
4.ഗുരുവായൂരപ്പനാണ് എല്ലാം
ഡെയ്‌ലി ന്യൂസ് വായനാലോകത്തില്‍ പ്രസിദ്ധീകരിച്ച ചൊവല്ലൂരിന്റെ രണ്ട് കഥകള്‍ കേള്‍ക്കാന്‍ :
1.ഗുരുസന്നിധിയില്‍
2.വെറുതെ നടക്കാനിറങ്ങിയവര്‍
ആദരാഞ്ജലികൾ: warriers.org
അന്ത്യയാത്ര
ആദരാഞ്ജലികൾ 🙏