top of page

Cherussery Variam family get-together


ചേറുശ്ശേരി വാരിയം....പന്ത്രണ്ടാമത് കുടുംബയോഗം നടന്നു.

ചേറുശ്ശേരി വാരിയം കുടുംബയോഗം - 2023 തൃശ്ശൂർ പൂങ്കുന്നം ശ്രീരാഘവേന്ദ്ര മഠം ഹാളിൽ ഇന്ന് (25.12.2023)അത്യുൽസാഹപൂർവ്വം നടന്നു. യോഗത്തിൻറ്റെ പന്ത്രണ്ടാമത് ഒത്തു ചേരലായിരുന്നു ഇത്.

വാരിയത്തെ മുതിർന്ന കുടുംബാംഗങ്ങളായ ശ്രീ രാജേന്ദ്രൻ, ശ്രീമതി ഓമന വാരസ്യാർ, ശ്രീമതി സുഭദ്ര വാരസ്യാർ എന്നിവരുടെ സംയുക്ത ആദ്ധ്യക്ഷ്യത്തിൽ നടന്ന യോഗത്തിൽ കഴിഞ്ഞ യോഗാനന്തരം നിര്യാതരായ കുടുംബാംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

കുടുംബയോഗത്തൻറ്റെ ഒരു എൻഡോവ്മെൻറ്റ് ഫണ്ട് തുടങ്ങുക, സുവനീർ പ്രസിദ്ധീകരിക്കുക, യുവതലമുറയ്ക്ക് പരസ്പരം പരിചയപ്പെടാനുള്ള വേദിയായി കുടുംബയോഗം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ 60ലേറെ കുടുംബാംഗങ്ങൾ പങ്കെടുത്ത യോഗം ഐകകണ്ഠേന അംഗീകരിച്ചു.

കുടുംബയോഗം വിജയപ്രദമായി നടത്തുന്നതിന് ഏറെ സഹായസഹകരണങ്ങൾ നൽകിയ സുമ, രാജൻ ദമ്പതികളെയും രതിയേയും മധുവിനേയും യോഗം പ്രത്യേകം അഭിനന്ദിച്ചു.

Congratulations to members & participants: warriers.org


950 views1 comment

1 Comment


കുടുംബ കൂട്ടായ്മകൾ നന്നായി പുരോഗമിക്കുന്നത് സന്തോഷം തരുന്നു ആശംസകൾ

Like
bottom of page