Books by Dr.K. Parameswaran published
- warriers.org
- Jul 22
- 2 min read
"മനോഹരവും വ്യക്തിപരമായി ഏറെ ചാരിതാർത്ഥജനകവുമായി മാറി ഇന്നലെ - ജൂലൈ 20ലെ - പുസ്തകപ്രകാശനച്ചടങ്ങ്! വശ്യവചസ്സുകളായ പ്രഭാഷകർ, ബദ്ധശ്രദ്ധരായ സദസ്സ്, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സാന്നിദ്ധ്യം - ആനന്ദലബ്ധിക്കിനിയെന്തു വേണം? ദീർഘകായനും സുസ്മേരവദനനുമായ ഡോ ശ്രീശൈലം സർ എൻറ്റെ പൌത്രി വൈഗയ്ക്ക് സ്നേഹത്തോടെ പുസ്തകങ്ങൾ കൈമാറിയപ്പോൾ ആ ചടങ്ങ് ഏറെ നിർമ്മലവും അർത്ഥപൂർണ്ണവുമായി മാറുകയാണ് ചെയ്തത്.
പ്രകാശനച്ചടങ്ങിൻറ്റെ ഒരു ചെറിയ വാർത്താക്കുറിപ്പ്, ചില ഫോട്ടോകളും...." : Dr. P. Parameswaran
"കേരളത്തിൻറ്റെ ഭാഗ്യരേഖ" "മധുരമനോജ്ഞം, മോഹനം ഈ ജീവിതം" എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
കോഴിക്കോട് ,20.7.2025
സാധാരണ മനുഷ്യനെ നിർണ്ണായക സ്ഥാനത്ത് പ്രതിഷ്ട്ടിച്ച് ഒഴുക്കുള്ള ഭാഷയിൽ രചിച്ച "കേരളത്തിൻറ്റെ ഭാഗ്യരേഖ" എന്ന പുസ്തകം ചന്തുമേനോൻ രചനകളിൽ നിന്ന് മലയാള സാഹിത്യം എത്ര പുരോഗമിച്ചു എന്നതിന് ദൃഷ്ട്ടാന്തമാണെന്ന് കോഴിക്കോട് ആകാശവാണി മുൻ ഡയറക്ടർ കെ എൻ നരേന്ദ്രൻ ചൂണ്ടിക്കാട്ടി. കോഴിക്കോട്ട് ഡോ കെ പരമേശ്വരൻ രചിച്ച "കേരളത്തിൻറ്റെ ഭാഗ്യരേഖ", "മധുരമനോജ്ഞം, മോഹനം ഈ ജീവിതം" എന്നീ പുസ്തകങ്ങളുടെ അളകാപുരിയിൽ നടന്ന പ്രകാശന ചടങ്ങിൽ ആദ്ധ്യക്ഷ്യം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രന്ഥകാരൻറ്റെ പൌത്രി വൈഗയ്ക്ക് ആദ്യ പ്രതികൾ നൽകി പ്രകാശനം നിർവ്വഹിച്ച ഗുരുവായൂരപ്പൻ കോളേജ് മലയാള ഗവേഷണ വിഭാഗം മേധാവി ഡോ ശ്രീശൈലം ഉണ്ണികൃഷ്ണൻ ആത്മകഥാപരമായ രണ്ടു പുസ്തകങ്ങളും ജീവിതത്തോട് അനുവർത്തിക്കുന്ന ശുഭാപ്തിവിശ്വാസത്തിലധിഷ്ട്ടിതമായ സമീപനം എടുത്തു പറഞ്ഞു. വായിക്കണമെന്ന് അനുവാചകനെ പ്രേരിപ്പിക്കുന്ന തെളിവുറ്റ ഭാഷയും പുതിയ വാക്കുകൾ രൂപപ്പെടുത്തുന്നതിൽ ഗ്രന്ഥകർത്താവ് കാണിക്കുന്ന ശുഷ്ക്കാന്തിയും രണ്ചു പുസ്തകങ്ങളേയും വേറിട്ട അനുഭവങ്ങളാക്കുന്നു എന്ന് ശ്രീശൈലം ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഗ്രന്ഥകർത്താവ് ജൻമഭൂമിയിൽ പരമ്പരയായി പ്രസിദ്ധീകരിക്കുന്ന കർണ്ണാടക സംഗീതത്തെ കുറിച്ചുള്ള പരമ്പരയ്ക്ക് ലഭിച്ച അനുവാചക ശ്രദ്ധയിലേയ്ക്ക് ശ്രദ്ധ ക്ഷണിച്ച കാവാലം ശശി കുമാർ വായനയും സംസ്ക്കാരവും വീട്ടിൽ നിന്നും വളർത്തിയെടുക്കേണ്ട അഭിരുചികളാണെന്ന് പറഞ്ഞു.
വേദാ ബുക്ക്സ് ഡയറക്ടർ ഷാബു പ്രസാദ് സ്വാഗതവും ഗ്രന്ഥകർത്താവ് ഡോ കെ പരമേശ്വരൻ നന്ദിയും പറഞ്ഞു.
Sri. Parameswaran belong to the Kannampuzha wariyam, (near Mala., Thrissur ) At present he is settled in Calicut (1/3773, Kedaram Bilathikulam road Calicut 673 006.)
Wife- C V Rathi belongs to Cherusseri Wariyam, near Ollur Trichur. Daughter Krishnendu is married to Latheesh Naryanan, who belongs to a Brahmin madham in Mulagunnathukavu, Trichur. Daughter and son in law are working in Bangalore. She is a content writer and he, a film editor. They have a daughter Vaiga, who is studying in UKG in Eurokids, Mathikere, Bangalore.
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: WARRIERS.org


Congratulations Parameswarji! Evenings and dusk are more attractive and enjoyable even in the pursuit of life. Spread the wings wider so that you touch the horizon!