ഓണാഘോഷം വർണ്ണം 2023
മുൻ വർഷങ്ങളിലെ പോലെ ഇക്കൊല്ലവും ബാംഗ്ലൂർ വാരിയർ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി വർണ്ണം 2023 പൂർവ്വാധികം ഭംഗിയായി 10.09.2023 നു കഗ്ഗദാസ് പുരയിലുള്ള വി.കെ. കൺവെൻഷൻ സെന്ററിൽ വച്ചു നടത്തി. സമാജം അംഗങ്ങൾ പങ്കെടുത്ത വാരിയൻമാരുടെ പരമ്പരാഗത തൊഴിലായ മാലക്കെട്ടു മത്സരവും വിവിധ കലാപരിപാടികളും ഈ ചടങ്ങിന്റെ മാറ്റുകൂട്ടി. മനോഹരമായ പൂക്കളമൊരുക്കി വാദ്യഘോഷങ്ങളോടെ മാവേലിയെ എതിരേറ്റത് എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചു എഴുപതു വയസ്സ് പ്രായം കവിഞ്ഞ സമാജത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചതോടൊപ്പം ഓണാഘോഷത്തടനുബന്ധിച്ച് അരങ്ങേറിയ പല മത്സരങ്ങളുടേയും വിജയികൾക്കു പുരസ്കാരങ്ങൾ നൽകുകയും ചെയ്തു. നാടൻ ശൈലിയിൽ വിഭവസമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു
ആശംസകൾ, അഭിനന്ദനങ്ങൾ 💐: warriers.org
Bình luận