top of page

Bangalore Warrier Samajam - members' sports meet

ബാംഗ്ളൂർ വാരിയർ സമാജം എല്ലാ വർഷവും നടത്തി വരുന്നതു പോലെ ഇക്കൊല്ലവും അംഗങ്ങളുടെ കായിക മേള ഫെബ്രുവര 2 നു ഞായറാഴ്ച ബാംഗ്ളൂരിൻ്റെ പ്രാന്തപ്രദേശമായ രാജൻഗുണ്ടയിലുള്ള സിൽവർ ഓക്ക് റിസോർട്ടിൽ വച്ച് നടത്തുകയുണ്ടായി.


പ്രായഭേദമന്യേ എല്ലാ വിഭാഗത്തിൽപ്പെട്ട കായികപ്രേമികൾ വിവിധ തരത്തിലുള്ള മത്സരത്തിൽ ആഹ്ളാദപൂർവ്വം പങ്കെടുത്തു. .


കുട്ടികൾ നീന്തൽക്കുളത്തിൽ ഇറങ്ങി കളിച്ചു രസിച്ചു


വന്നു കൂടിയ അംഗങ്ങൾ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു


രാവിലെ 9.00 മണിക്കു തുടങ്ങിയ പരിപാടി വൈകുന്നേരം 5.00 മണി വരെ നീണ്ടു വിജയികൾക്കും ഇവിടെ വന്നു ചേർന്ന സമാജാംഗങ്ങൾക്കും ആകർഷകമായ സമ്മാനങ്ങൾ നൽകി


പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കൂടാതെ സായാഹ്നത്തിൽ ചായ സൽക്കാരവുമുണ്ടായിരുന്നു


സമാജം സെക്രട്ടറി ശ്രീ ഗോപകുമാർ, ശ്രീമതി രാഖി വാരിയർ, ശ്രീ ഹരീഷ് ടി. വി. ശ്രീ വിനോദ് കുമാർ കെ.വി. ശ്രീ ആനന്ദ് എന്നിവർ നേതൃത്വം നൽകി


Congratulations to organizers & participants: warriers.org


ree


Comments


bottom of page