top of page

Award for Unni K Warrier

പ്രൊഫ: എം. മാധവൻകുട്ടി സ്മാരക പുരസ്കാരം ഉണ്ണി കെ വാരിയർക്ക് സമ്മാനിച്ചു.


തൃശ്ശൂർ :പൂരപ്രേമി സംഘത്തിൻറെ മുഖ്യ ഉപദേഷ്ഠാവായിരുന്ന പ്രൊഫ: എം. മാധവൻകുട്ടി മാഷുടെ സ്മരണാർത്ഥം നൽകുന്ന പുരസ്കാരം സമ്മാനിച്ചു. മാധവൻകുട്ടി മാഷുടെ ചരമ വാർഷിക ദിനമായ 28 ന്കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിച്ചു.


മുതിർന്നമാധ്യമപ്രവർത്തകനായ ഉണ്ണി. കെ. വാര്യർക്കാണ് പുരസ്കാരം. 25000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്ന പുരസ്കാരം അനുസ്മരണ സമ്മേളന വേദിയിൽ റവന്യൂ മന്ത്രി കെ രാജൻ സമ്മാനിച്ചു. സാംസ്കാരിക കേരളത്തിൻറെ മുഖമായിരുന്നു മാധവൻകുട്ടി മാഷ്.ഏതുസമയത്തും എന്ത് സംശയത്തിനും മറുപടി നൽകാൻ കഴിയുന്ന തൃശ്ശൂരിലെ പ്രഗൽഭൻ ആയിരുന്നു മാധവൻകുട്ടി മാഷ് എന്നും മന്ത്രി പറഞ്ഞു. സാന്ദീപനി വിദ്യാഭവനിൽ പ്ലസ്ടുവിന് കണക്കിന് കൂടുതൽ മാർക്ക് ലഭിച്ച പ്രണവ് പ്രസീത് കുറുവത്തിന് 10000 രൂപയുടെ വിദ്യാഭ്യാസ പുരസ്കാരവും നൽകി. മുതിർന്ന മാധ്യമപ്രവർത്തകൻ എ. സേതുമാധവൻ അധ്യക്ഷത വഹിച്ചു.കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി എംഡി ഡോക്ടർ ദേവീദാസ് വാരിയർ മുഖ്യാതിഥിയായിരുന്നു. പാറമേക്കാവ് ദേവസ്വം പ്രസിഡണ്ട് ഡോക്ടർ എം ബാലഗോപാൽ ,തിരുവമ്പാടി ദേവസ്വം ഭരണസമിതി അംഗം ഗിരീശൻ മാരാത്ത്, പൂരപ്രേമിസംഘം കൺവീനർ വിനോദ് കണ്ടെംകാവിൽ , ട്രഷറർ അരുൺ പി വി ,പൂരപ്രേമി സംഘം ഭാരവാഹികളായ ബൈജു താഴെക്കാട്ട് , അനിൽകുമാർ മോച്ചാട്ടിൽ, നന്ദൻ വാകയിൽ ,സജേഷ് കുന്നമ്പത്ത്,മുരാരി ചാത്തക്കുടം സെബി ചെമ്പനാടത്ത് എന്നിവർ പ്രസംഗിച്ചു.


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: Warriers.org


ree


1 Comment


Ram Mohan
Ram Mohan
a day ago

Congratulations

Like
bottom of page