top of page

Karkitakam by Sujatha Warrier

കർക്കിടകം by സുജാത വാര്യർ

ചിരപുരാതനമായ ചാതൂർ മാസ്യവ്രതവേളയിലാണ് കർക്കിടക മാസം വരുന്നത്.

കർക്കിടകത്തിന് ആ പേര് സിദ്ധിച്ചത് "കർക്കിടകി "എന്ന രാക്ഷസിയിലൂടെയാണെന്ന്

പുരാണങ്ങൾ ഉത്ഘോഷിക്കുന്നുണ്ട്.മിഥുന മഴ തുള്ളിത്തുളുമ്പി അറമാദിച്ച് പെയ്‌ത്

കർക്കിടകത്തിന് വരവേൽപ്പിനൊരുങ്ങുമ്പോൾ,അതിവർഷത്തിന്റെ കെടുതികളിലൂടെ

മഹാരോഗങ്ങളും, ദാരിദ്രവും മനുഷ്യ ജീവിതങ്ങളെ ദുരിതത്തിന്റെ നിലയില്ലാക്കയത്തി

ലേക്ക് ഉന്തിത്തളളി വിടുമ്പോൾ,താമോമയങ്ങളായ ദുർഘടങ്ങളെ തുടച്ചു നീക്കാൻ

അശ്രീകരമായ മൂശേട്ടയെ ഓടിച്ച് ശീവോതിയെ കുടിയിരുത്തി ജന്മ പുണ്യത്തിന് വേണ്ടി രാമായണം പാരായണം ചെയ്യുന്നു.


ദക്ഷിണായനം ആരംഭം...!!!

സൂര്യദേവൻ കർക്കിടകം രാശിയിലേക്ക് പ്രവേശിക്കുന്ന ഏറ്റവും വിശിഷ്‌ടമായ

സംക്രമ മുഹൂർത്തത്തിൽ ദീപം തെളിച്ച് ശ്രീ ഭഗവതിയെ കുടിവെച്ച് ദശപുഷ്പം

ചൂടി, പരമ്പരാഗതമായ ആചാരങ്ങളോടെ രാമായണ മാസത്തെ വരവേൽക്കാം.


** രാമായണം **

********************

രാമായണ ശീലുകൾ സദാ ഉരുവിടുന്ന നാവുകൾ ഭക്തി സാന്ദ്രതയുടെ രാമരാജ്യം

ഹൃദയത്തിലുണർത്തി സങ്കല്പത്തിലെ ത്രേതായുഗ സൂര്യനായ അവതാരപുരുഷന്റെ

നന്മകൾ മനസ്സിലേക്ക് സ്വാംശീകരിച്ച് ആ തിരുമുന്നിൽ അഞ്ജലികളോടെ കർക്കിടക

ത്തിലെ (രാ ) മായിക്കാൻ അതായത് (അന്ധകാരം )തത്രപ്പെടുന്ന ഭക്തമനസ്സുകൾ.


**ശ്രീരാമൻ **

*******************

ശ്രീഹരിയുടെ പൂർണ്ണാവതാരം, ത്രേതായുഗത്തിൽ മനുഷ്യരൂപമെടുത്ത സാക്ഷാൽ

ശ്രീരാമദേവൻ, വിഷ്ണുതല്പമായ അനന്തനാണ് സോദരൻ ലക്ഷ്മണൻ.

സ്ഥാനചിഹ്നങ്ങളായ ശംഖും, ചക്രവുമായി ഭരതശത്രുഘ്നന്മാർ സഹോദര സ്ഥാനത്തുണ്ടെങ്കിലും ദേഹം കൊണ്ടവർ വേറിട്ടു നിൽക്കുന്നു, മനസ്സു

കൊണ്ടവർ ഒരിക്കലും അകലാത്ത സഹോദരങ്ങളാണ്.


** സീത **

**************

ജനകപുത്രി, ജാനകി.

സീതാദേവിയെ അതിശയിക്കുന്ന സ്ത്രീരത്നം വേറെ ആരുണ്ട്, ദുഃഖവും, ത്യാഗവും

ഒരു സ്ത്രീയെ ദേവിയാക്കി മാറ്റുന്നു. ശ്രീരാമനെ നിഴലുപോലെ അനുഗമിച്ച ലക്ഷ്മണ

നെ ദേവനെപ്പോലെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു.രാവണന്റെ പ്രലോഫലനങ്ങൾക്ക്

വഴങ്ങാതെ സ്വന്തം ശ്രീ രാമസ്വാമിയെ ഭജിച്ച് സ്ത്രീ സമൂഹത്തിനു തന്നെ മാതൃക കാട്ടി.


** രാവണൻ **

*****************

ലങ്കാ രാജധാനിയിൽ എല്ലാം ഉണ്ടായിട്ടും രാവണൻ തന്റെ രാക്ഷസീയമായ ക്രൂരത,

അഹന്ത, സജ്ജന ദ്രോഹം മുതലായവയാൽ പതിനെട്ടിൽപരം ശാപങ്ങളേറ്റുവാങ്ങി

ശ്രീരാമ ഭഗവാനെപ്പോലെയുള്ള മര്യാദാ പുരുഷോത്തമന്റെ മുന്നിൽ തോൽവി

സമ്മതിച്ച് വധിക്കപ്പെടുകയാണ് ചെയ്തത്.


** രാവണനു കിട്ടിയ ശാപങ്ങൾ **

***************-*********************

1) സമ്മതമില്ലാതെ അന്യസ്ത്രീകളെ തൊട്ടാൽ തല പൊട്ടിത്തെറിക്കും എന്ന

ബ്രഹ്മാവിന്റെ ശാപം.

2) വൈശ്രവണപുത്രനായ നളകൂമ്പരന്റെ ഭാര്യയെ രാവണൻ അപമാനിച്ചു.നിന്റെ

തലഏഴായി പൊട്ടിത്തെറിക്കും എന്ന് നളകൂമ്പര ശാപം.

3) കുശധ്വജൻ എന്ന ബ്രാഹ്മണനെ വധിച്ച് ഭാര്യയെ മാനഭംഗപ്പെടുത്തുകയാൽ ഭാര്യ

ശ്രീമതി അഗ്നി പ്രവേശം ചെയ്തു,കുശധ്വജൻ രാവണനെ ശ്രീ നാരായണന്റെ

അംശവതാരത്താൽ മരണപ്പെടട്ടെ എന്ന് ശപിച്ചു.

4) കുശധ്വജന്റെ ഭാര്യ ശ്രീമതി അഗ്നിപ്രവേശം ചെയ്യുമ്പോൾ നീയൊരു സ്ത്രീ നിമിത്തം

മരണപ്പെടും എന്ന് മറ്റൊരു ശാപം.

5) ശ്രീരാമന്റെ പൂർവ്വികനായ അനാരണ്യൻ പടുവൃദ്ധനാനായിരുന്നു. എങ്കിലും രാവണനു

കീഴടങ്ങി,യുദ്ധമര്യാദലംഘിച്ച് രാവണൻ അനാരണ്യനെ വധിക്കയാൽ നിനക്ക് എന്റെ

വംശപരമ്പരയിൽ പ്പെട്ട ക്ഷത്രിയരാജാവിനാൽ മരണം സംഭവിക്കും എന്ന് ശപിച്ചു.

6) സ്ത്രീകളോട് വരം ആവശ്യപ്പെടില്ലെന്ന് പാർവതിയോട് ധിക്കാരത്തോടെ

വെല്ലുവിളിച്ചപ്പോൾ നീയൊരു സ്ത്രീ നിമിത്തമേ മരിക്കൂ, ന്ന് ശ്രീ പാർവതീടെ ശാപം.

7) ഒരിക്കൽ രാവണൻ കൈലാസത്തിൽ അതിക്രമിച്ചു കയറി, നന്ദികേശ്വരനെ

കുരങ്ങാ എന്ന് വിളിച്ച് അതിക്ഷേപിച്ചപ്പോൾ, നിനക്ക് വാനരജന്മത്തിന്റെ ഉപദ്രവം

ഉണ്ടാവട്ടെ നന്ദികേശ്വരൻ ശപിച്ചു.

8) സമുദ്രത്തിൽ നീന്തിത്തുടിച്ച് സ്നാനം ചെയ്ത ചെയ്ത ബ്രാഹ്മണകന്യകമാരെ

അപമാനിച്ചു വശം കെടുത്തിയപ്പോൾ അവരുടെ മാതാപിതാക്കൾ നിന്റെ കുടുംബം

വാനരന്മാരാൽ അപമാനിതരാവട്ടെ എന്ന് ശപിച്ചിരുന്നു.

9) ലങ്കാനഗരം അഗ്നിക്കിരയാവട്ടെ എന്ന് അഗ്നിഭഗവാന്റെ ശാപം.

10) ഋതുവർണ്ണന്റെ ഭാര്യയെ രാവണൻ അപമാനിച്ചപ്പോൾ നീയൊരു മനുഷ്യനാൽ

വധിക്കപ്പെടും എന്ന് മറ്റൊരു ശാപം കൂടി.

11) നാരദനെ അപമാനിച്ച നിനക്ക് ഒരു രാജാവിന്റെ മുന്നിൽ ഉത്തരം നൽകാൻ

കഴിയാതെ വരട്ടെ എന്ന് ശാപം നൽകി.

12) ധ്യാനത്തിലമർന്ന മാഗുല്യ മഹർഷിയുടെ യോഗദണ്ഡ് ചന്ദ്രഹാസം കൊണ്ട് വെട്ടി

മുറിച്ചപ്പോൾ, ചന്ദ്രഹാസം നിന്റെ പ്രധാന ശത്രുവിനു നേരെ പോലും ഫലിക്കാതെ

പോകട്ടെ എന്ന് മഹർഷി ശാപം കൊടുത്തു.

13) ദത്താത്രയന്റെ ഗുരു സനാതന മഹർഷി അഭിഷേകത്തിനു വച്ച കലശം രാവണൻ

ദത്താത്രയന്റെ ശിരസ്സിൽ ഒഴിച്ചപ്പോൾ. ""നിന്റെ കലശം വാനരന്മാരാൽ

നശിക്കട്ടെയെന്ന് മാണ്ഡവ്യ മഹർഷി ശപിച്ചു.

14) ആണി മാണ്ഡവ്യ മഹർഷിയുടെ വക്ഷസ്സിൽ ഇടിച്ചപ്പോൾ ഹനുമാൻ നിന്റെ വക്ഷസ്സിലും ഇടിക്കുമെന്ന് മഹർഷിശപിച്ചു.

15) അഷ്‌ടവക്ര മുനിയെ അപമാനിച്ച രാവണന്റെ ദേഹത്ത് മർക്കടന്മാർ ചവുട്ടി മാനഭംഗപ്പെടാൻ ഇടവരട്ടെ എന്ന മുനിശാപം ഫലിച്ചു.

16) ദ്വൈപാനയന്റെ സഹോദരിയെ അപകീർത്തിപ്പെടുത്തിയപ്പോൾ സ്വന്തം

സഹോദരിയും മാനഭംഗപ്പെടാൻ ഇടവരും എന്ന് രാവണനെ ദ്വൈപാനയൻ ശപിച്ചു.

17) രാവണന്റെ തന്ത്രി സനപതി സമയത്തിനെത്തിയില്ലെന്നു പറഞ്ഞ് അദ്ദേഹത്തെഒരാഴ്ച്ച തടവിലിട്ടു. ഇതുപോലെ ഒരു ക്ഷത്രിയ രാജാവിനാൽ നീയും തടവിൽ

കിടക്കാൻ നിമിത്തം വരുമെന്ന് സനപതി ശാപം.

18) അത്രിമഹർഷി തപസ്സു ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയെ

അപകീർത്തിപ്പെടുത്തി, നിന്റെ കുടുംബത്തെയും ഇതുപോലെ അപമാനിക്കപ്പെടും എന്ന് മഹർഷി ശാപം കൊടുത്തു.

*******************************

സ്വന്തം അഹന്ത രാക്ഷസീയമായ ക്രൂരത, സജ്ജനദ്രോഹം എന്നിവയാൽ

ദശമുഖരാവണൻ സ്വയം നശിക്കുകയാണ് ചെയ്തത്.എന്തെല്ലാം ഉണ്ടായിട്ടും

ശ്രീരാമനെപ്പോലെയുള്ള മര്യാദ പുരുഷോത്തമന്റെ മുന്നിൽ എല്ലാം നിഷ്ഫലമായി.

"""ഓം ശ്രീ രാമചന്ദ്ര സ്വാമിയേ നമഃ

ശ്രീ ആഞ്ജനേയ സ്വാമിയേ നമഃ """

l *** ശുഭം ***



62 views0 comments

Comments


bottom of page